ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഖോർഫക്കാൻ യൂണിറ്റ് ഈദ് ഓണം ആഘോഷിച്ചു. ഖോർഫക്കാൻ സോഷ്യൽ ക്ലബ്ബ് ഹാളിൽ സംഘടിപ്പിച്ച ആഘോഷത്തിൽ വിഭവ സമൃദ്ധമായ ഓണസദ്യയും വിവിധ കലാ പരിപാടികളും അരങ്ങേറി .
ഘോഷയാത്രയ്ക്കുശേഷം നടന്ന ഉദ്ഘാടന ചടങ്ങിൽ ലോക കേരള സഭഅംഗം സൈമണ്‍ സാമൂവേൽ ഓണാഘോഷം ഉദ്ഘാടനം ചെയ്തു.സെൻട്രൽ പ്രസിഡന്റ് ലെനിൻ ജി. കുഴിവേലി, സെക്രട്ടറി അബ്ദുൽ കാദർ എടയൂർ, സഹരക്ഷാധികാരി കെ.പി സുകുമാരൻ, വൈസ് പ്രസിഡന്റ് ബൈജു രാഘവൻ, ഇന്ത്യൻ സോഷ്യൽ ക്ലബ് വൈസ് പ്രസിഡന്റ് മുരളീധരൻ, സെക്രട്ടറി ബിനോയ് ഫിലിപ്പ് എന്നിവർ ആശംസ അറിയിച്ചു.
യൂണിറ്റ് പ്രസിഡന്റ് ജനാർദ്ദനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി സുനിൽ സ്വാഗതവും ഗോപിക അജയ് നന്ദിയും അറിയിച്ചു.
ചടങ്ങിൽ എസ്എസ്എൽസി ഉന്നത വിജയം നേടിയ വിദ്യാർഥികളെയും മലയാളം മിഷൻ കാവ്യാലാപന മത്സരത്തിൽ അഗോളത്തലത്തിൽ മികച്ച പ്രകടനം നടത്തിയ വിദ്യാർഥിയെയും അനുമോദിച്ചു.
കൈരളി കൾച്ചറൽ അസോസിയേഷൻ ഈദ്, ഓണം ആഘോഷിച്ചു
05:00 AM Sep 22, 2022 | Deepika.com