ഷിക്കാഗോ: സഹവസിക്കാനും സഹകരിക്കാനും സഹജീവികളെ പരിഗണിക്കാനും തയാറായാൽ പരിമിത വിഭവങ്ങളുടെ പരമാവധി ഉപയോഗം സാധ്യമാക്കാൻ സാധിക്കുമെന്ന് തെളിയിച്ച ഷിക്കാഗോ മലയാളി ഫെല്ലോഷിപ്പ് എസ്ബി അസ്സെംപ്ഷൻ അലുംനി പിക്നിക് അവിസ്മരണീയമായി.
അക്കരപ്പച്ച നോക്കിയിരിക്കാതെയും അനാരോഗ്യകരമായ മത്സരങ്ങൾക്ക് നിന്നുകൊടുക്കാതെയും ആർജിച്ച കഴിവുകൾ ഉപയോഗിച്ച് അവശേഷിക്കുന്ന സ്വപ്നങ്ങളിലേക്കുള്ള ഒരു തീർത്ഥാടനമായിരുന്നു ഷിക്കാഗോ ചങ്ങനാശേരി എസ്ബി അസംപ്ഷൻ പൂർവ വിദ്യാർഥി സംഘടനയുടെ അംഗങ്ങളും അഭ്യുദയകാംക്ഷികളും സെപ്റ്റംബർ പതിനേഴിന് പകൽ സ്കോക്കിയിലുള്ള ഗ്രോസ്പോയ്ന്റ് പാർക്കിലേക്ക് നടത്തിയ ഷിക്കാഗോ എസ്ബി അസെംപ്ഷൻ അലുംനി പിക്നിക്കിലേക്കുള്ള ചുവടുവയ്പുകൾ.
രാവിലെ പത്തിന് പിക്നിക്ക് ആരംഭിച്ചു. ഷിക്കാഗോ എസ്ബി - അസംപ്ഷൻ അലുംനി അസോസിയേഷൻ പ്രസിഡന്റ് ആന്റണി ഫ്രാൻസിസ് പിക്നിക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് മാത്യു ഡാനിയേൽ,മനോജ് തോമസ്, സെബാസ്റ്റ്യൻ വാഴേപറന്പിൽ, സെക്രട്ടറി തോമസ് ഡീക്രോസ്സ് എന്നിവർ യഥാക്രമം സ്വാഗതവും, ആശംസയും, നന്ദിയും പറഞ്ഞു. ഈ പിക്നിക് കൂട്ടായ്മ്മയിലേക്കു ആദ്യമായി കടന്നുവന്ന മാത്യു വര്ഗീസ്, മാത്യൂസ് ജോർജ് എന്നീ രണ്ടു കുടുംബങ്ങളേയും പ്രസിഡന്റ് ആന്റണി ഫ്രാൻസിസും മറ്റു ഭാരവാഹികളുംഎസ്ബി അസെംപ്ഷൻ അലുംനി അസോസിയേഷൻ സൗഹൃദ കൂട്ടായ്മയിലേക്കു ഹാർദ്ദവമായി സ്വാഗതം ചെയിതു.
കൂട്ടായ്മയുടെ വൈവിധ്യത, ജനസാന്നിധ്യം, അനുകൂലമായ കാലാവസ്ഥ, വിഭവസമൃദ്ധമായ ഭക്ഷണ പാനീയങ്ങൾ, പ്രായഭേദമെന്യേ വിവിധ മത്സര വിനോദ പരിപാടികൾ എന്നിവ പങ്കെടുത്ത ഏവരേയും അവിസ്മരണീയ അനുഭവത്താൽ സജീവമാക്കി.
ജനസേവനത്തിലൂടെ ലോക സേവനമെന്ന മഹത്തായ ആശയവും സൗഹൃദ കൂട്ടായ്മയും സഹജീവികളോടുള്ള പരസ്പര ബഹുമാനവും അംഗീകാരവും സഹകരണവും എന്ന വലിയ ലക്ഷ്യത്തിലേക്ക് യാത്ര ചെയ്യുകയുമാണ് നമ്മുടെ ഈ പിക്നിക്കിന്റെ പ്രധാനപ്പെട്ട ഉദ്ദേശലക്ഷ്യങ്ങൾ.
ആഗ്രഹവും ആർജ്ജവവും നിശ്ചയദാർഢ്യവും കഠിനാധ്വാനവും കൂടെയുള്ള ഏതാനും വ്യക്തികൾ കാര്യദർശികളായി പിക്നിക്ക് നടത്തുന്നതിനുവേണ്ടി അണിനിരന്നപ്പോൾ വലിയ ദൗത്യങ്ങൾ ഏറ്റെടുക്കാനും യാഥാർത്ഥ്യമാക്കുവാനും കൂട്ടായ പ്രവർത്തനത്തിലൂടെ സാധിച്ചു. പിക്നിക്കിന്റെ വൻ വിജയത്തിന്റെ പിന്നിലെ രഹസ്യവും അതുതന്നെ.
പിക്നിക്ക് വൈകുന്നേരം അഞ്ചുമണിക്ക് പര്യവസാനിച്ചു. പിക്നിക്കിന്റെ വിജയത്തിനു നേതൃത്വം നൽകിയത് പ്രസിഡന്റ് ആന്റണി ഫ്രാൻസിസ് വൈസ് പ്രസിഡന്റ് മാത്യു ഡാനിയേൽ സെക്രട്ടറി തോമസ് ഡീക്രോസ്സ് എന്നിവരാണ്.
ഷിക്കാഗോ എസ്ബി - അസംപ്ഷൻ അലുംനി പിക്നിക് അവിസ്മരണീയമായി
04:33 AM Sep 22, 2022 | Deepika.com