പ്രതിസന്ധികളെ തരണം ചെയ്തു ബാഹുലേയൻ നാട്ടിലെത്തി

07:54 PM Sep 20, 2022 | Deepika.com
മനാമ: കഴിഞ്ഞ 16 വര്‍ഷമായി ബഹ്‌റൈനില്‍ ജോലി ചെയ്തു വരുകയായിരുന്നു കൊല്ലം കല്ലട സ്വദേശി ബാഹുലേയന്‍ കൊല്ലം പ്രവാസി അസോസിയേഷന്‍റെ സഹായത്താല്‍ നാടണഞ്ഞു.
ജോലി സ്ഥലത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്നതായുള്ള വിവരം കെ.പി.എ ചാരിറ്റി വിങ്ങിനു ലഭിച്ചതിനെ തുടർന്ന് കെ.പി.ഏ. സൽമാബാദ് ഏരിയാ ഭാരവാഹികളുടെ നേതൃത്വത്തിൽ താമസ സ്ഥലവും ബാഹുലേയനെയും സന്ദര്‍ശിച്ചു.

62 വയസു കഴിഞ്ഞ ബാഹുലേയൻ 18 വർഷത്തെ സൗദി അറേബ്യയിലെ പ്രവാസത്തിനു ശേഷം ബഹറിനിൽ കഴിഞ്ഞ 16 വർഷമായി ജോലി ചെയ്തു വരികയായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി കമ്പനി അടച്ചിട്ടിരിക്കുന്നതിനാൽ ശമ്പളം ഇല്ലാതെ, ഷീറ്റിട്ട വർക്ക്ഷോപ്പിൽ എസി പോലും ഇല്ലാതെ താമസിച്ചു വരികയായിരുന്നു. നിരവധി രോഗങ്ങൾ അലട്ടുന്ന ബഹുലേയന് മൂന്നു വർഷമായി നാട്ടിൽ പോകാന്‍ സാധിച്ചിട്ടില്ല.

തുടർന്നു കെപിഎ യുടെ ശ്രമഫലമായി ഇദ്ദേഹത്തിന്‍റെ സ്പോൺസറെ കണ്ടെത്തുകയും ആവശ്യമായ് രേഖകള്‍ സംഘടിപ്പിച്ചു അവശ്യം സാധനങ്ങള്‍ അടങ്ങിയ ഗള്‍ഫ് ഗിഫ്റ്റ് നല്‍കി നാട്ടിലേക്ക് യാത്രയാക്കി. കെപിഎ സല്‍മാബാദ് ഏരിയ പ്രസിഡന്‍റ് ലിനീഷിന്റെ നേതൃത്വത്തിൽ ഏരിയ ഭാരവാഹികൾ ആയ ജോസ് ജി. മങ്ങാട് , സുരേഷ് എസ്. ആചാരി, ശ്രീജിത്ത് പി.നായർ , ഗ്ലാൻസൺ സെബാസ്റ്റ്യൻ എന്നിവർ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃതം നല്‍കി. സ്പോൺസർ അലി, സഹകാരികള്‍ ആയിരുന്ന ആയിരുന്ന ബാബു, ജോമോൻ, കെപിഎ ചാരിറ്റി വിങ് എന്നിവരുടെ സഹായത്തിനു ബഹുലേയന്‍ പ്രത്യേകം നന്ദി അറിയിച്ചു.