കുവൈറ്റ് സിറ്റി: കുവൈറ്റ് കെഎംസിസി സ്ഥാപക നേതാവും കേന്ദ്ര ഭാരവാഹിയുമായിരുന്ന കാസർഗോഡ് അതിഞ്ഞാലിലെ കെ.വി.അബ്ദുൽ റഹ്മാൻ ഹാജിയുടെ വേർപാടിൽ കുവൈറ്റ് കെ.എംസിസി സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ആധുനിക സൗകര്യങ്ങൾ ഒന്നുമില്ലാതിരുന്ന പഴയ കാലത്തു കുവൈറ്റിൽ കെ.എംസിസി രൂപീകരിക്കാനും, വളർത്താനും അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതായിരുന്നൂവെന്ന് സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ധീൻ കണ്ണേത്തും ജനറൽ സെക്രട്ടറി എം.കെ.അബ്ദുൽ റസാഖ് പേരാന്പ്രയും അനുശോചന സന്ദേശത്തിൽ പറഞ്ഞു. അദ്ദേഹത്തിന് വേണ്ടി മയ്യിത്ത് നിസ്കരിക്കാനും, പരലോക മോക്ഷത്തിന് വേണ്ടി പ്രാർത്ഥിക്കാനും നേതാക്കൾ അഭ്യർഥിച്ചു.
കൂടാതെ കുവൈറ്റ് കെഎംസിസി കാസർഗോഡ് ജില്ലാ പ്രസിഡന്റ് മുസ്ലിംലീഗ് ആദ്യകാല സംസ്ഥാന കൗണ്‍സിലർ, പ്രവാസി ലീഗിന്റെ ആദ്യ സംസ്ഥാന വൈസ് പ്രസിഡന്റ്, കേരള സ്റ്റേറ്റ് ബിൽഡിംഗ്് അസോസിയേഷൻ സ്ഥാപക വൈസ് പ്രസിഡന്റ് നാട്ടിലും കുവൈറ്റിലും മത സാമൂഹിക മേഖലയിലെ നിറ സാന്നിധ്യവുമായിരുന്ന അതിഞ്ഞാലിലെ കെ.വി.അബ്ദുൽ റഹ്മാൻ ഹാജിയുടെ നിര്യാണത്തിൽ കുവൈറ്റ് കെ.എംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റിയും അനുശോചനം അറിയിച്ചു.
കുവൈറ്റ് കെഎംസിസി അനുശോചിച്ചു
10:55 PM Aug 18, 2022 | Deepika.com