സ്വാതന്ത്ര്യ സമരസേനാനികളുടെ വേഷത്തിൽ അണിഞ്ഞൊരുങ്ങിയ കുട്ടികൾ സ്വാതന്ത്ര്യദിനറാലിയിൽ അണിനിരന്നത് ആഘോഷങ്ങളുടെ മാറ്റ് കൂട്ടി. തുടർന്ന് നടന്ന പ്രൗഢഗംഭീരമായ സമ്മേളനത്തിൽ അബുദാബി മാർത്തോമ യുവജനസഖ്യം വൈസ് പ്രസിഡൻറ്റ് റവ അജിത്ത് ഈപ്പൻ അധ്യക്ഷത വഹിച്ചു. യുവജനസഖ്യം പ്രസിഡൻറ്റ് റവ ജിജു ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. റവ മോൻസി പി ജേക്കബ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. യുവജനസഖ്യം ഗായകസംഘം ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. യുവജനസഖ്യം വനിതാ വിഭാഗം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ നൃത്ത രൂപങ്ങൾ അവതരിപ്പിച്ചു.
യുവജനസഖ്യം സെക്രട്ടറി സാംസണ് മത്തായി, ജയൻ എബ്രഹാം, ജേക്കബ് വർഗീസ്, ദിപിൻ പണിക്കർ, സൂസൻ ബോബി തുടങ്ങിയവർ പ്രസംഗിച്ചു.