കുവൈറ്റ് സിറ്റി: കുവൈറ്റ് കെഎംസിസി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി 2019 ഓഗസ്റ്റ് മുതൽ നടപ്പിലാക്കി വരുന്ന വയോജന പെൻഷൻ പദ്ധതിയുടെ നാലാംഘട്ട ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. കൊയിലാണ്ടി സി എച്ച് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എൻ പി മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, മുൻ പിഎസ്സി മെന്പർ ടി.ടി .ഇസ്മായിൽ, മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് വി.പി. ഇബ്രാഹിം കുട്ടി, സെക്രട്ടറി എൻ പി അബ്ദുസ്സമദ്, മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അലി കൊയിലാണ്ടി പ്രസംഗിച്ചു. പെൻഷൻ പദ്ധതി ജനറൽ കണ്‍വീനർ അബ്ദുറഹിമാൻ വർദ്, മുസ്ലിം ലീഗ് കെ എംസിസി ഭാരവാഹികളായ എ. അസീസ് മാസ്റ്റർ, ഷാഫി കൊല്ലം, ജലീൽ മഷ്ഹൂർ, ഹംസ കൊയിലാണ്ടി സംബന്ധിച്ചു. മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് അമേത്ത് കുഞ്ഞമ്മദ് സ്വാഗതവും ട്രഷറർ മഠത്തിൽ അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.
കുവൈറ്റ് കെഎംസിസി പെൻഷൻ പദ്ധതി നാലാംഘട്ടം ഉദ്ഘാടനം ചെയ്തു
03:21 AM Aug 18, 2022 | Deepika.com