ഹമ്മദ് ടൗണ്‍ എരിയ പ്രസിഡന്റ് പ്രദിപ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ വൈസ് പ്രസിഡൻറ് രാഹുൽ സ്വാഗതം പറഞ്ഞു. അൽ അമൽ ഹോസ്പിറ്റൽ സിഇഒ ന്യൂട്ടൻ, അഡ്മിനിസ്ട്രേഷൻ മാനേജർ റെജിത, ബിസിനസ് ഡെവലപ്മെന്റ് മാനേജർ സുജാതൻ, കെപിഎ ട്രഷറർ രാജ് കൃഷ്ണൻ എന്നിവർ സ്വാതന്ത്ര്യ ദിനാശംസകൾ അറിയിച്ചു. ഏരിയ സെക്രട്ടറി വിഷ്ണു നന്ദി അറിയിച്ചു. കെ.പി.എ സെക്രട്ടറിയേറ്റ് അംഗങ്ങളായ സന്തോഷ് കാവനാട് , ബിനു കുണ്ടറ, സെൻട്രൽ കമ്മറ്റി അംഗം അജിത്ത് ബാബു, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
കെ.പി.എ ഹമദ് ടൗണ്‍ ഏരിയ ഭാരതത്തിന്റെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
03:20 AM Aug 18, 2022 | Deepika.com
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗണ്‍ ഏരിയയുടെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ സ്വാതന്ത്ര്യദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു. ഹമദ് ടൗണ്‍ സൂഖ്, വിവിധ ലേബർ ക്യാന്പുകൾ, ഉൾപ്പടെയുള്ള 350 ഓളം പേർക്ക് പായസ വിതരണം നടത്തി സ്വാതന്ത്ര്യ ദിനത്തിന്റെ മധുരം പങ്കിട്ടു. നേരത്തെ അൽ അമൽ ഹോസ്പിറ്റൽ ഹാളിൽ വച്ചു നടന്ന ചടങ്ങിൽ കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം കേക്ക് മുറിച്ചു ആഘോഷ പരിപാടികൾ ഉത്ഘാടനം ചെയ്തു.