മനാമ: ബഹ്റിൻ കേരളീയ സമാജത്തിന്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി നടത്തപ്പെടുന്ന ഇന്ത്യൻ ഡി ലൈറ്റ്സ് ട്രോഫിക്ക് വേണ്ടിയുള്ള കന്പഡി മത്സരം 19 ഓഗസ്റ്റ് വെള്ളിയാഴ്ച രാവിലെ ഒൻപതിനു ആരംഭിക്കുമെന്ന് ബഹ്റിൻ കേരളീയ സമാജം പത്രക്കുറിപ്പിൽ അറിയിച്ചു.
ബഹ്റിനിലെ പ്രമുഖ കന്പഡി ടീമുകൾ മാറ്റുരക്കുന്ന മത്സരം വീക്ഷിക്കുവാൻ ഏവർക്കും അവസരമൊരുക്കീട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് കന്പഡി മത്സരം കണ്‍വീനർമാരായ രാജേഷ് കോടോത്ത് 33890941, ഷാജി ദിവാകരൻ 39437444 എന്നിവരെ ബന്ധപ്പെടണമെന്ന് ബഹ്റിൻ കേരളീയ സമാജം വാർത്താക്കുറിപ്പിൽ പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ഇൻഡോർ ഗെയിംസ് സെക്രട്ടറി പോൾസണ്‍ ലോനപ്പൻ, ഓണാഘോഷ കമ്മിറ്റി ചെയർമാൻ എം.പി രഘു, ഓണാഘോഷ കമ്മിറ്റി ജനറൽ കണ്‍വീനർ ശങ്കർ പല്ലൂർ തുടങ്ങിയവർ അറിയിച്ചു.
ബഹ്റിൻ കേരളീയ സമാജത്തിന്റെ ഓണാഘോഷ പരിപാടിയിൽ കന്പഡി മത്സരം
03:18 AM Aug 18, 2022 | Deepika.com