കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടന്ന ചടങ്ങിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. തുടർന്ന് സ്ഥാനപതി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു. ഇന്ത്യയും കുവൈറ്റും തമ്മിൽ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിന് പ്രത്യേക ശ്രദ്ധ നൽകുന്നതിനും കുവൈറ്റ് ഭരണാധികാരികൾക്കും സർക്കാരിനും അംബാസഡർ പ്രസംഗത്തിൽ നന്ദി പറഞ്ഞു.
ക്വിസ് വിജയികളെ ചടങ്ങിൽ അനുമോദിച്ചു. എംബസിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പരിപാടിയുടെ തത്സമയം സംപ്രേഷണം ഉണ്ടായിരുന്നു. കഴിഞ്ഞ രണ്ടുവർഷങ്ങളിലും കോവിഡ് മഹാമാരിയുടെ പിടിയിലായതിനാൽ ആഘോഷങ്ങൾക്ക് നിയന്ത്രണമുണ്ടായിരുന്നു. കഴിഞ്ഞ ഒരു വർഷമായി വൈവിധ്യമാർന്ന പരിപാടികളാണ് എംബസിയുടെ നേതൃത്വത്തിൽ നടന്നുവരുന്നത്.