കുവൈറ്റ് സിറ്റി : അബാസിയയിൽ സുരക്ഷാ പരിശോധന ശക്തമാക്കി ആഭ്യന്തര വകുപ്പ്. മലയാളികൾ ഏറെ തിങ്ങി താമസിക്കുന്ന പ്രദേശത്ത് തുടർച്ചയായ രണ്ടാം ദിവസമാണ് സുരക്ഷാ പരിശോധന നടത്തുന്നത്. ആഭ്യന്തര മന്ത്രിയുടെ നേരിട്ടുള്ള നിർദ്ദേശത്തെ തുടർന്നാണ് വ്യാപകമായ തിരച്ചിൽ സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ 394 വിസ നിയമ ലംഘകരെ ജിലീബിൽ നിന്നും മഹ്ബൂലയിൽ നിന്നും അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. അബ്ബാസിയയിലെ പുറത്തേക്കും അകത്തേക്കുമുള്ള റോഡുകൾ അടച്ചായിരുന്നു തിരച്ചിൽ. പിടിക്കപ്പെടുന്ന അനധികൃത താമസക്കാരെ രാജ്യത്ത് നിന്നും തിരച്ചയക്കുമെന്നും ഇവർ രാജ്യത്ത് വീണ്ടും പ്രവേശിക്കുന്നത് തടയുമെന്നും അധികൃതർ വ്യക്തമാക്കി.
അബാസിയയിൽ സുരക്ഷാ പരിശോധന ശക്തമാക്കി ആഭ്യന്തര വകുപ്പ്
12:29 AM Aug 17, 2022 | Deepika.com