ലുലു മാനേജ്മെൻറ് പ്രതിനിധികളും അഭ്യുദയകാംക്ഷികളും ഉപഭോക്താക്കളും സംബന്ധിച്ചു. ഇന്ത്യൻ ഉൽപന്നങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും വിപുലമായ ശേഖരം രാജ്യത്തെ എല്ലാ ലുലു ഒൗട്ട്ലെറ്റുകളിലും ഒരുക്കിയിട്ടുണ്ട്. ഏഴ് ദിവസം നീണ്ടുനിൽക്കുന്ന ഇന്ത്യ ഉത്സവിൽ വസ്ത്രങ്ങൾ, പാദരക്ഷകൾ, പലചരക്ക് സാധനങ്ങൾ, പഴങ്ങളും പച്ചക്കറികൾ തുടങ്ങി എല്ലാ മേഖലയിലെയും ഇന്ത്യൻ ബ്രാൻഡ് ഉൽപന്നങ്ങൾ ലുലു ഒൗട്ട്ലെറ്റുകളിൽ ആകർഷകമായ വിലയിൽ ലഭ്യമാണെന്ന് മാനേജ്മെന്റ് അറിയിച്ചു.
ഇന്ത്യൻ സംസ്കാരത്തിന്റെയും പാരന്പര്യത്തിന്റെയും വൈവിധ്യം അടിവരയിടുന്ന വിവിധ സംസ്ഥാനങ്ങളിലെ സംഗീത നൃത്ത പരിപാടികളും ഉത്സവകാലത്ത് സംഘടിപ്പിക്കും. ഇന്ത്യയും കുവൈറ്റും തമ്മിലുള്ള വ്യാപാര ബന്ധത്തിന്റെ ആഘോഷം കൂടിയായിരിക്കും ഇത്. കൂടാതെ, ഒട്ടേറെ പ്രമോഷനുകൾ, വിലക്കുറവുകൾ എന്നിവ ഭക്ഷ്യോത്പന്നങ്ങൾ, ലൈഫ് സ്റ്റൈൽ, ഫാഷൻ എന്നിവയിലടക്കം എല്ലാ വിഭാഗങ്ങളിലുമായി ലുലുവിൽ ഏർപ്പെടുത്തുന്നതുമാണെന്ന് മാനേജ്മെന്റ് പ്രതിനിധികൾ അറിയിച്ചു.