കുവൈറ്റ് സിറ്റി : സംഗീതത്തിലൂടെ സ്വാതന്ത്ര്യദിനം ആഘോഷമാക്കി പ്രവാസി യുവാക്കൾ. രാജ്യം 75 മത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിയിലാണ് കുവൈറ്റിലെ സംഗീതപ്രേമികളുടെ കൂട്ടായ്മയായ മുജ്തബ ക്രിയേഷൻ "ആസാദി ’ എന്ന ദേശസ്നേഹ ആൽബം ചിത്രീകരിച്ചത്.
കുവൈറ്റിൽ പൂർണമായി ചിത്രീകരിച്ച വിഡിയോ ആൽബത്തിൽ പ്രവാസലോകത്തെ നിരവധി കലാകാരന്മാരാണ് ഒന്നിക്കുന്നത്. ഹബീബുള്ള മുറ്റിച്ചൂർ സംവിധാനവും രതീഷ് സി.വി അമ്മാസ് സഹസംവിധാനവും, ചായഗ്രഹണവും നിർവ്വഹിച്ച ആൽബത്തിൽ പ്രശസ്ത സിനിമ പിന്നണി ഗായകൻ സിയ ഉൾ ഹഖും അനിത ഷെയ്ഖുമാണ് ഗാനം ആലപിച്ചത്. ബാപ്പു വെളിപ്പറന്പിന്റെയും ഗഫൂർ കുളത്തൂരിന്റെയും വരികൾക്ക് ഉബൈദ് കോഴിക്കൊടാണ് ഈണം പകർന്നിരിക്കുന്നത്. പ്രമുഖ ടിക്ക് ടോക് താരങ്ങളായ ബദറുൽ മുനീർ, ഇല്യാസ്, അജിത്ത് വില്യം, ടിൻറു തോമസ് എന്നീവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്.
ആസാദി കാ അമൃത് മഹോത്സവത്തിൽ സംഗീത ആൽബം പുറത്തിറക്കി പ്രവാസി യുവാക്കൾ
12:24 AM Aug 17, 2022 | Deepika.com