ന്യൂയോർക്ക്: ഫോമയുടെ ദ്വൈവാർഷിക കണ്വൻഷൻ മെക്സിക്കോയിലെ കാൻകൂണ്‍ മൂണ്‍ പാലസ് റിസോർട്ടിൽ അരങ്ങേറുവാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, 2022-24 വർഷം ഫോമായേ ആര് നയിക്കും എന്നത് ചോദ്യചിഹ്നമായി പലരുടെ മനസിലും നിലനിൽക്കുന്നു. ഇത്തവണ വാശിയേറി മത്സരം നടക്കുമെന്നാണ് പലരുടെയും അഭിപ്രായം. രണ്ടു ടീം ആയി ആറു പേർ വീതം താക്കോൽ സ്ഥാനങ്ങളിലേക്ക് മത്സര രംഗത്തെത്തിയിരിക്കുന്നു. ന്ധഫോമാ ഫാമിലി ടീംന്ധ അടുത്ത രണ്ടു വർഷത്തേക്കുള്ള പ്രവർത്തന രൂപരേഖ തയ്യാറാക്കി പ്രചാരണ രംഗത്ത് നിറഞ്ഞു നിൽക്കുന്നു.
ജെയിംസ് ഇല്ലിക്കലിന്റെ നേതൃത്വത്തിലുള്ള ഫോമാ ഫാമിലി ടീം 2024-ലെ ഫാമിലി കണ്വൻഷൻ ഫ്ളോറിഡയിലെ ഡിസ്നി വേൾഡിന്റെ മാസ്മരിക ലോകത്തു നടത്തി ഏവർക്കും സന്തോഷവും ഉല്ലാസവും നൽകാമെന്ന് ഉറപ്പിച്ചു പറയുന്നു. 2024-ൽ കുട്ടികളുമൊത്തു കുടുംബസമേതം ഒരു ഉല്ലാസ യാത്രക്കായി മുൻകൂട്ടി തയ്യാറെടുക്കുന്നതിനായി ഇപ്പോഴേ അവസരം ഒരുക്കുന്നു. വിവിധങ്ങളായ പരിപാടികളാണ് ഫാമിലി ടീം മുൻകൂട്ടി വിഭാവനം ചെയ്യുന്നത്. ന്ധസണ്ഷൈൻ സ്റ്റേറ്റ്ന്ധ ആയ ഫ്ളോറിഡയിലെ ഡിസ്നി വേൾഡിൽ ബിസിനസ് കോണ്‍ക്ലേവ് സെഷനുകൾ, ഫോറം മീറ്റിംഗുകൾ, കുട്ടികൾക്കായുള്ള ഉല്ലാസ പരിപാടികൾ സംഗീത-നൃത്ത-നൃത്യ ആഘോഷങ്ങൾ തുടങ്ങി ഏറ്റവും സന്തോഷകരമായ അവസരങ്ങൾ ഏവർക്കും ഒരുക്കുന്നതിനായി ആമുഖമായി പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ് ന്ധഫാമിലി ടീംന്ധ.
മാനിഫെസ്റ്റോയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പദ്ധതികൾ എല്ലാം നടപ്പിലാക്കുന്നതിനും അതിലൂടെ ഫോമായുടെ പ്രവർത്തനവും പ്രശസ്തിയും കൂടുതൽ ഉന്നതങ്ങളിലേക്ക് എത്തിക്കുന്നതിനുമായി ന്ധഫോമാ ഫാമിലി ടീംന്ധ മത്സരാർത്ഥികളെ ഒന്നടങ്കം വിജയിപ്പിക്കണമെന്ന് പ്രസിഡൻറ് സ്ഥാനാർഥിയും ഫാമിലി ടീം ലീഡറുമായ ജെയിംസ് ഇല്ലിക്കൽ അഭ്യർഥിച്ചു. ഫാമിലി ടീമിലെ മറ്റു സ്ഥാനാർഥികൾ - ജനറൽ സെക്രട്ടറി വിനോദ് കൊണ്ടൂർ, ട്രെഷറർ ജോഫ്രിൻ ജോസ്, വൈസ് പ്രസിഡൻറ് സിജിൽ പാലക്കലോടി, ജോയിൻറ് സെക്രട്ടറി ബിജു ചാക്കോ, ജോയിൻറ് ട്രഷറർ ബബ്ലൂ ചാക്കോ.
ഫോമായുടെ നല്ല നാളേക്കായി പ്രവർത്തിക്കുന്നതിന് എല്ലാവരുടെയും സഹായ സഹകരങ്ങളും അനുഗ്രഹാശിസുകളും ന്ധഫോമാ ഫാമിലി ടീംന്ധ സ്ഥാനാർഥികളോടൊപ്പം ഉണ്ടാകണമെന്ന് ജനറൽ സെക്രട്ടറി സ്ഥാനാർഥി വിനോദ് കൊണ്ടൂർ അഭ്യർഥിച്ചു.
ഫോമാ ഫാമിലി ടീം തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ പുറത്തിറക്കി
12:19 AM Aug 17, 2022 | Deepika.com