കുവൈറ്റ് സിറ്റി: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ്. (AJPAK) സെപ്റ്റംബർ 16 ന് നടക്കുന്ന "പൊന്നോണം 2022, കിഴക്കിന്റെ വെനീസ് സമർപ്പണം’ ഫ്ളയർ പ്രകാശനം ചെയ്തു. കൊറോണ കാലത്തുനടത്തിയ പ്രവർത്തനത്തിൽ കുവൈറ്റിലെ ആലപ്പുഴ ജില്ലക്കാരായ ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങാണ് മുഖ്യ പരിപാടി . പരിപാടിയുടെ സ്പോണ്സർ ആയ ബിഇസി എക്സ്ചേഞ്ച് സെയിൽസ് & മാർക്കറ്റിംഗ് മാനേജർ രാമദാസ് പ്രോഗ്രാം ജനറൽ കണ്‍വീനർ സിറിൽ ജോണ്‍ ചന്പക്കുളം, പ്രോഗ്രാം കമ്മറ്റി കണ്‍വീനർ മനോജ് പരിമണം എന്നിവർക്ക് നൽകി.
ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ പ്രസിഡന്റ് രാജീവ് നടുവിലെമുറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ കോഓർഡിനേറ്റർ ബിനോയ് ചന്ദ്രൻ സ്വാഗതവും രക്ഷാധികാരി ബാബു പനന്പള്ളി ആശംസകളും ട്രഷറർ കുര്യൻ തോമസ് നന്ദിയും രേഖപ്പെടുത്തി. മാത്യു ചെന്നിത്തല, ഹരി പത്തിയൂർ, അനിൽ വള്ളികുന്നം, ബിജി പള്ളിക്കൽ, പ്രജീഷ് മാത്യു, ബാബു തലവടി, ജിഎസ് പിള്ള, ശശി വലിയകുളങ്ങര,രാഹുൽ ദേവ്, പ്രമോദ് ചെറുകോൽ, ജോമോൻ ചെന്നിത്തല,സാം ആന്റണി, ഫ്രാൻസിസ് ചെറുകോൽ, രതീഷ് മാന്നാർ, സുരേഷ് വരിക്കോലിൽ, ജോണ്‍ തോമസ് കൊല്ലകടവ് ,രതീഷ് കുട്ടംപേരൂർ, അനി പാവൂറേയ്തു, വനിതാ വിഭാഗം ട്രഷറർ ലിസണ്‍ ബാബു, വനിതാ എക്സിക്യൂട്ടീവ് അംഗങ്ങളായ അനിതാ അനിൽ, സുനിത രവി, ആനി മാത്യു എന്നിവർ പങ്കെടുത്തു.
പ്രശസ്ത ചലച്ചിത്രതാരം നവ്യ നായർ ഉദ്ഘാടനം ചെയ്യുന്ന ഓണാഘോഷം, മിമിക്രി ചലച്ചിത്ര താരം ജയദേവ് കലവൂർ, പ്രശസ്ത നാടൻ പാട്ടു കലാകാരൻ ആദർശ് ചിറ്റാർ കുവൈറ്റിലെ പ്രശസ്ത നാടൻ പാട്ടു കൂട്ടായ്മ പൊലിക നാടൻ പാട്ടു കുട്ടത്തോടൊപ്പം നാടൻ പാട്ടുകൾ അരങ്ങേറും. തിരുവാതിര, ചെണ്ടമേളം, ഗാനമേള, നിർത്ത നിർത്യങ്ങൾ അടങ്ങുന്ന വിവിധ കലാപരിപാടികൾ, വിഭവസമര്ഥമായ ഓണസദ്യയും ഓണാഘോഷപരിപാടികൾക്കു മിഴിവേകും .
ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് "പൊന്നോണം 2022, കിഴക്കിന്റെ വെനീസ് സമർപ്പണം' ഫ്ളയർ പ്രകാശനം ചെയ്തു
05:23 AM Aug 14, 2022 | Deepika.com