ന്യൂയോർക്ക്: രക്തക്ഷാമത്തിനു സഹായഹസ്തങ്ങളുമായി ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂയോർക്ക് (ഐനാനി), ന്യൂയോർക്ക് സെനറ്റർ കെവിൻ തോമസിന്റെയും ന്യൂയോർക്കിലെ ജീവകാരുണ്യ സംഘടനയായ ECHO, ലോംഗ് ഐലൻഡ് വോളന്റിയർ സെന്റർ, സെവൻത് ബെറ്റാലിയൻ ചീഫ്സ് കൗണ്‍സിൽ, ന്യൂയോർക്ക് ബ്ലഡ് സെന്റർ എന്നീ സന്നദ്ധ ഉദ്യമങ്ങളുടെയും പാങ്കോടുകൂടെ ബ്ലഡ് ഡ്രൈവ് സംഘടിപ്പിക്കുന്നു.
ഓഗസ്റ്റ് 23 ചൊവ്വാഴ്ച രണ്ടു മുതൽ എട്ടു വരെ യൂണിയൻ ഡെയ്ലിലെ യൂണിയൻ ഡെയ്ൽ ഫയർ ഡിപ്പാർട്മെന്റിൽ (154 Uniondale Avenue) ആണ് ഈ ഉദ്യമം സംഘടിപ്പിച്ചിട്ടുള്ളത്. ന്യൂയോർക്ക് പ്രദേശം നേരിട്ട ചൂട് തരംഗവും സമ്മർ യാത്രകളും വർധിച്ചുവരുന്ന കോവിഡ് കേസുകളും മൂലം രക്തദാനം സാരമായി കുറഞ്ഞിട്ടുണ്ട്. കാൻസർ രോഗികൾക്കും ഓപ്പറേഷന് വിധേയർ ആകുന്നവർക്കും അപകടങ്ങളിൽ പെട്ട് രക്തം ആവശ്യമായി വരുന്നവർക്കും ജീവ രക്ഷയ്ക്ക് വേണ്ട രക്ത ലഭ്യത കുറഞ്ഞ അവസ്ഥയിൽ ന്യൂ യോർക്ക് ബ്ലഡ് സെന്റർ ബ്ലഡ് എമർജൻസി പ്രഖ്യാപിച്ചിരിക്കുകയാണ്.
മറ്റു ജീവൻ രക്ഷിക്കുവാൻ രക്തദാനം ചെയ്യാൻ തയ്യാറുള്ളവർ 1-800-933-ആഘഛഛഉ -ൽ
വിളിച്ചോ https://donate.nybc.org/donor/schedules/drive_schedule/307166 എന്ന ലിങ്കിലോ
അപ്പോയ്ന്റ്മെന്റ് എടുക്കാം.
ലോംഗ് ഐലൻഡ് യൂണിയൻ ഡെയ്ലിൽ രക്തദാന ക്യാന്പ് സംഘടിപ്പിക്കുന്നു
08:35 PM Aug 11, 2022 | Deepika.com