ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഓഫീസ് സെക്രട്ടറിമാരായി തോമസ് മാത്യുവിനെയും ഷൈനി തോമസിനെയും പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം തീരുമാനിച്ചു. ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഓഫിസുമായി ബന്ധപ്പെട്ട എല്ലാവിധ കാര്യങ്ങളും ഇവരുമായി ബന്ധപ്പെടേണ്ടതാണ്. ഇനി മുതൽ ഓഫിസ് മറ്റുള്ളവർ ഉപയോഗിക്കണമെങ്കിൽ അതിനുവേണ്ട ഫോം പൂരിപ്പിച്ച് ഒപ്പിട്ടു കൊടുത്തെങ്കിൽ മാത്രമേ ലഭ്യമാവുകയുള്ളൂ.
ഓഫിസ് സെക്രട്ടറിയായ തോമസ് മാത്യു, മൂവാറ്റുപുഴ കോളജ് യൂണിയൻ ചെയർമാൻ എക്സിക്യൂട്ടീവ് കമ്മിറ്റി മെംബർ, കേരള യൂണിവേഴ്സിറ്റി കഐസ്യു ജനറൽ സെക്രട്ടറി, ഫൗണ്ടിംഗ് മെംബർ ഓഫ് ഇന്ത്യൻ അമേരിക്കൻ ഫോറം, ഫൗണ്ടിംഗ് മെംബർ ഓഫ് സിറോ മലബാർ കാത്തലിക് മിഷൻ, ഐഎൻഒസി മുൻ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ സേവനം ചെയ്തിട്ടുള്ള തോമസ് മാത്യു കഛഇ യുടെ നിലവിലെ ചെയർമാനും 202123 കാലഘട്ടത്തിലെ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ബോർഡംഗം കൂടിയാണ്.
അസിസ്റ്റന്റ് ഓഫിസ് സെക്രട്ടറിയായ ഷൈനി തോമസ് മാർത്തോമാ സേവികാ സംഘം പ്രസിഡന്റ് മറ്റു നിരവധി സാമൂഹിക പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി കൊണ്ടിരിക്കുന്നതുമാണ്.
തോമസ് മാത്യു 773 509 1947
ഷൈനി തോമസ് 847 209 2266
ഷിക്കാഗോ മലയാളി അസോസിയേഷൻ ഓഫീസ് സെക്രട്ടറിമാരെ തെരഞ്ഞെടുത്തു
10:35 PM Aug 10, 2022 | Deepika.com