ന്യൂയോർക്ക്: ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി പ്രഫ.ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന മാജിക്ക് പ്ലാനറ്റിന്റെ പ്രവത്തനങ്ങൾക്ക് കരുത്തേകാൻ റോട്ടറി ക്ലബ് ഓഫ് യോങ്കേഴ്സിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 10 ബുധനാഴ്ച അത്താഴ വിരുന്ന് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 10 മൗണ്ട് ഒളിന്പോസ് ഡൈനറിൽ (1 FORT HILL AVE, YONKERS, NEW YORK -10710) ലോകപ്രശസ്ത മാന്ത്രികനായ പ്രഫ. മുതുകാടിനെ ആദരിക്കാൻകൂടി നടത്തുന്ന അത്താഴ വിരുന്നിൽ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായിരിക്കും.
സമൂഹത്തിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള ഭിന്നശേഷിയുള്ള കുട്ടികൾക്ക് മാജിക്ക് ഉൾപ്പെടെയുള്ള വിവിധ കലാരൂപങ്ങൾ പരിശീലനം നൽകി അവരുടെ കഴിവുകളെ പരിപോഷിപ്പിച്ചു വളർത്തുവാനാണ് ലോകം ഏറെ ആദരവോടെ കാണുന്ന കാരുണ്യപ്രവർത്തകനായ പ്രഫ. ഗോപിനാഥ് മുതുകാട് ഇപ്പോൾ കൂടുതലായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിനായി അദ്ദേഹം അടുത്തിടെ പ്രൊഫഷണൽ മാജിക് ഷോകളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.
സമൂഹത്തിൽ ഏറ്റവും പാർശ്യവൽക്കരിക്കപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള ഭിന്നശേഷിക്കാരായ 100 കുട്ടികളാണ് പ്രഫ. ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ പരിശീലനം നേടിവരുന്നത്. ലോകോത്തര നിലവാരത്തിലുള്ള പരിശീലനം ലഭിക്കുന്ന ഈ കുട്ടികളുടെ കലാ പ്രകടങ്ങൾ ഏവരെയും അന്പരപ്പിക്കുന്നതാണ്. ഓരോ ദിവസവും ഇത്തരത്തിലുള്ള കൂടുതൽ കുട്ടികളുമായി തന്നെ സമീപിച്ചു വരുന്ന മാതാപിതാതാക്കളുടെ കണ്ണീരു തുടയ്ക്കുവാൻ കഴിയാതെ വന്നതിനെ തുടർന്നാണ് കുട്ടികളുടെ എണ്ണം 100 ൽ നിന്ന് ഇരട്ടിയായി 200 ആക്കി വർധിപ്പിക്കാൻ നിർബന്ധിതരായത്.
മുതുകാടിനേയും ആദ്ദേഹത്തിന്റെ പ്രസ്ഥാനങ്ങളെയും എന്നും ഏറ്റെടുത്തിട്ടുള്ള അമേരിക്കൻ മലയാളികൾ അദ്ദേഹത്തെ ഇക്കുറിയും കൈവെടിയുകയില്ല. ഏറെ പ്രചോദനകൾ നൽകുന്ന മുതുകാടിന്റെ വാക്കുകൾ ശ്രവിക്കാനും അദ്ദേഹത്തിന്റെ കരങ്ങൾക്ക് കരുത്തേകാനും എല്ലാ മലയാളി സുഹൃത്തുക്കളും പങ്കു ചേരണമെന്ന് റോട്ടറി ക്ലബ് പ്രസിഡന്റ് തിമോത്തി ഹോഡ്ജെസ്, മുൻ പ്രസിഡണ്ട് സ്റ്റീവ് സിംപ്സണ്, പ്രസിഡണ്ട് ഇലെക്ട് ജോർജ് ജോണ് കല്ലൂർ, സെക്രട്ടറി ഗ്രിഗറി ആർക്കേഡ്, പോൾ കറുകപ്പിള്ളിൽ എന്നിവർ അഭ്യർഥിച്ചു.
ഒളിന്പോസ് ഡൈനറിൽ വൈകുന്നേരം 6.15നാണ് ഡിന്നർ മീറ്റിംഗ് സംഘടിപ്പിച്ചിരിക്കുന്നത്. മീറ്റിംഗിൽ ക്ലബ്് അംഗങ്ങളുമായി ലോകോത്തര മോട്ടിവേഷണൽ സ്പീക്കർ കൂടിയായ ഗോപിനാഥ് മുതുകാട് മാജിക്ക് പ്ലാനറ്റിലെ പ്രവർത്തനങ്ങളെക്കുറിച്ച് മൗണ്ട് വിശദീകരിക്കുകയും സംവദിക്കുകയും ചെയ്യും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
തിമോത്തി ഹോഡ്ജെസ്: 914 760 4148
സ്റ്റീവ് സിംപ്സണ്: 914 774 2729
ജോർജ് ജോണ് കല്ലൂർ: 914 804 8693
ഗ്രിഗറി ആർക്കേഡ്: 914 589 2090
പോൾ കറുകപ്പിള്ളിൽ: 845 553 5671
റോട്ടറി ക്ലബ് ഓഫ് യോങ്കേഴ്സിന്റെ നേതൃത്വത്തിൽ പ്രഫ. ഗോപിനാഥ് മുതുകാടിനെ ആദരിക്കുന്നു
08:10 PM Aug 10, 2022 | Deepika.com