യുനൈറ്റഡ് സ്റ്റേറ്റ്സ് ആഫ്രിക്കൻ കമാൻഡിന്റെ ചുമതലയാണ് 60 വയസുകാരനായ ജനറൽ മൈക്കിളിന് നൽകിയിരിക്കുന്നത്. ആഫ്രിക്കൻ രാജ്യങ്ങളിലെ അമേരിക്കൻ മിലിട്ടറിയുടെ ചുമതല ജനറൽ മൈക്കിൾ ഏറ്റെടുക്കും.
1941 വരെ മറീൻ കോർപ്സിൽ, ആഫ്രിക്കൻ അമേരിക്കൻ വിഭാഗത്തെ റിക്രൂട്ട് ചെയ്യുന്നത് നിരോധിച്ചിരുന്നു. അതേ വർഷം പ്രസിഡന്റ് ഫ്രാങ്ക്ളിൻ റൂസ്വെൽറ്റ് എക്സിക്യൂട്ടീവ് ഉത്തരവിലൂടെയാണ് കടുത്ത എതിർപ്പുകളെ അതിജീവിച്ചു കറുത്തവർഗക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് അനുമതി നൽകിയത്. 1985 ലാണ് മൈക്കിൾ മറീൻ കോർപ്സിൽ അംഗമായി ചേരുന്നത്.