റിയാദ്: സമസ്ത ഇസ്ലാമിക് സെന്റർ (എസ്ഐസി) റിയാദ് സെൻട്രൽ കമ്മിറ്റി സുപ്രഭാതം പ്രചരണ കാന്പയിൻ സംഘടിപ്പിച്ചു. സഫ മക്ക ഹാളിൽ നടന്ന യോഗം സുലൈമാൻ ഹുദവി ഉൗരകം ഉദ്ഘാടനം ചെയ്തു. എസ്.ഐ.സി സെക്രട്ടറി ശുഐബ് വേങ്ങര സ്വാഗതം പറഞ്ഞു. സജീർ ഫൈസി ദുആക്ക് നേതൃത്വം നൽകി. വൈസ് പ്രസിഡന്റ് ഹാരിസ് മൗലവി അമ്മിനിക്കാട് അധ്യക്ഷത വഹിച്ചു.
സുപ്രഭാതം പ്രഥമ വരിക്കാരെ ചേർക്കൽ ചടങ്ങ് അബൂബക്കർ ഫൈസി വെള്ളില നിർവഹിച്ചു. ശഫീഖ് കിനാലൂർ (ദർശന ടിവി) ഏറ്റുവാങ്ങി. മുഹമ്മദ് അലി ഫൈസി മണ്ണാറന്പ്, ഷുഹൈബ് പനങ്ങാങ്ങര, മഷ്ഹൂദ് കൊയ്യോട്, കുഞ്ഞിപ്പ ത്തവനൂർ, അസീസ് വെങ്കിട്ട, ജഅഫർ ഹുദവി, മൊയ്തീൻ കുട്ടി തെന്നല എന്നിവർ ആശംസ നേർന്നു. ശേഷം നടന്ന ഖുർആൻ ക്ലാസിന് ബഷീർ ഫൈസി ചെരക്കാപറന്പ് നേതൃത്വം നൽകി. അസൈനാർ പട്ടാന്പി നന്ദി പറഞ്ഞു.
റിയാദ് എസ്ഐസി സുപ്രഭാതം പ്രചരണ കാന്പയിൻ സംഘടിപ്പിച്ചു
09:23 PM Aug 08, 2022 | Deepika.com