2022-24 വർഷത്തെ ചുമതലക്കാരായി മത്സരിക്കുന്ന ന്ധഫോമാ ഫാമിലി ടീംന്ധ അംഗങ്ങളെ അവരുടെ അസാന്നിധ്യത്തിലാണെങ്കിലും യോഗത്തിൽ പങ്കെടുത്ത ഏവർക്കും സിജിൽ പാലക്കലോടി പരിചയപ്പെടുത്തി. പ്രസിഡൻറ് സ്ഥാനാർഥി ജെയിംസ് ഇല്ലിക്കലിന്റെ നേതൃത്വത്തിലുള്ള ഫാമിലി ടീം അംഗങ്ങളായ ജനറൽ സെക്രട്ടറി സ്ഥാനാർഥി വിനോദ് കൊണ്ടൂർ, ട്രഷറർ സ്ഥാനാർഥി ജോഫ്റിൻ ജോസ്, ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി ബിജു ചാക്കോ, ജോയിന്റ് ട്രെഷറർ സ്ഥാനാർഥി ബബ്ലൂ ചാക്കോ എന്നിവരെ വൈസ് പ്രസിഡൻറ് സ്ഥാനാർഥി സിജിൽ പാലക്കലോടി സദസിനു പരിചയപ്പെടുത്തി. പൂർണ പിന്തുണയോടെയും നിറഞ്ഞ ഹർഷാരവത്തോടെയും യോഗത്തിൽ പങ്കെടുത്ത എല്ലാവരും സ്ഥാനാർഥികളെ സ്വീകരിച്ചു. ജനറൽ സെക്രട്ടറി സ്ഥാനാർഥി വിനോദ് കൊണ്ടൂർ ന്ധഫാമിലി ടീംന്ധ ഫോമായിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളെപ്പറ്റിയും പ്രൊജെക്ടുകളെപ്പറ്റിയും അടുത്ത രണ്ടു വർഷം ഫോമായേ ഉന്നതങ്ങളിലേക്ക് എത്തിക്കുന്നതിന്റെ കാഴ്ചപ്പാടുകളെക്കുറിച്ചും സദസിനു മുൻപിൽ അവതരിപ്പിച്ചു. കണ്വൻഷൻ രജിസ്ട്രേഷൻ കിക്ക് ഓഫിൽ പങ്കെടുത്തവരിൽ പലരും സെപ്റ്റംബർ 2 മുതൽ 5 വരെ കൻകൂണിൽ നടക്കുന്ന ദ്വൈവാർഷിക കണ്‍വൻഷനിലേക്ക് പേരുകൾ രജിസ്റ്റർ ചെയ്തു.
ഫോമാ ഈ വർഷം നടത്തിയ മയൂഖം മത്സരത്തിൽ ദേശീയതലത്തിൽ വിജയിയായ സ്വീറ്റാ മാത്യുവിനേയും റീജണൽ തലത്തിൽ വിജയികളായവരെയും കിരീടം അണിയിച്ചു ആദരിച്ചു. വെസ്റ്റേണ്‍ റീജണിന്റെ അനുഗ്രഹീത ഗായകരായ ഡാനിഷ്, വിനു ബാലകൃഷ്ണൻ, പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തിൽ അവതരിപ്പിച്ച സാന്ത്വന സംഗീത സായാഹ്നം എല്ലാവരും നന്നായി ആസ്വദിച്ചു. വെസ്റ്റേണ്‍ റീജണിന്റെ വെബ്സൈറ്റും ചടങ്ങിൽ ലോഞ്ച് ചെയ്തു.
ഫോമാ വെസ്റ്റേണ്‍ റീജണിന്റെ മറ്റു നേതാക്കളായ സ്റ്റാൻലി കളത്തിൽ, ടോജോ തോമസ്, ജോണ്സണ് ജോസഫ്, സണ്ണി നടുവിലേക്കൂറ്റ്, ജാക്സണ് പൂയപ്പാടം, ശ്രീജിത്ത് കരുത്തോടി, ഓജസ്, ഷാജി പരോൾ, ബിജു സ്കറിയ, സാറ ജോർജ്, ജോണ്‍ ജോർജ്, സാം ഉമ്മൻ, ലബോൻ കല്ലറക്കൽ, കുരിയൻ ഇടിക്കുള, ജീൻ, ടോം ചാർലി, ലിജു ജോണ്‍, ബിനു ചാക്കോ എന്നിവരെല്ലാം ചടങ്ങിന്റെ വിജയത്തിനായി പ്രത്യേകം പ്രവർത്തിച്ചു.