ഇന്‍റര്‍ പാരീഷ് സ്പോർട്സ് ഫെസ്റ്റിനു തുടക്കം

02:30 PM Aug 05, 2022 | Deepika.com
ഓസ്റ്റിന്‍: ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ കീഴിൽ ടെക്‌സാസ് - ഒക്കലഹോമ റീജണിലെ സീറോ മലബാർ പാരീഷുകൾ പെങ്കെടുക്കുന്ന ഇന്‍റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റിവലിനു (ഐപിഎസ്എഫ് 2022) തുടക്കം. ഓഗസ്റ്റ് 5,6,7 തീയതികളിലായി ഓസ്റ്റിനിൽ പുരോഗമിക്കുന്ന ഈ മെഗാ കായിക മേളയ്ക്ക് ആതിഥ്യമരുളുന്നത് ഓസ്റ്റിന്‍ സെന്‍റ് അല്‍ഫോന്‍സാ സീറോ മലബാർ ഇടവകയാണ്.

എട്ടു പാരീഷുകളിൽ നിന്നായി രണ്ടായിരത്തിഅഞ്ഞൂറോളം കായിക താരങ്ങൾ പങ്കെടുക്കുന്ന ഫെസ്റ്റിന്റെ ഉത്ഘാടനം ഷിക്കാഗോ സീറോ മലബാര്‍ രൂപതാ മെത്രാൻ മാർ ജോയ് ആലപ്പാട്ട്‌ നിർവഹിക്കും. പങ്കെടുക്കുന്ന പാരീഷുകളുടെ നേതൃത്വത്തിൽ വർണ്ണശബളമായ മാർച്ച് പാസ്റ്റും വൈകുന്നേരം നടക്കും. റൌണ്ട് റോക്ക് സ്പോർട്സ് സെന്ററാണ് മത്സരങ്ങളുടെ പ്രധാന വേദി. പതിനഞ്ചോളം കായിക ഇനങ്ങൾ വിവിധ കാറ്റഗറികളിലായി നടക്കും.

ഓസ്റ്റിൻ ഇടവക വികാരി ഫാ.ആന്‍റോ ആലപ്പാട്ട്, ഐപിഎസ്എഫ് ചീഫ് കോര്‍ഡിനേറ്റര്‍ മേജര്‍ ഡോ.അനീഷ് ജോര്‍ജ് എന്നിവർ നേതൃത്വം നൽകുന്നു. ഈ കായിക മേളയുടെ മുഖ്യ സ്പോൺസർ ജിബി പാറയ്ക്കൽ ( സിഇഓ, പിഎസ്ജി ഗ്രൂപ്പ് ഓഫ് കമ്പനീസ് ) ആണ്.
കൂടുതൽ വിവരങ്ങൾക്ക് വെബ് സൈറ്റ് : www.ipsfaustin.com