കുവൈറ്റ് സിറ്റി : രാഷ്ട്രീയ തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും വർധിച്ചതിനെ തുടർന്ന് കുവൈറ്റ് പാർലമെന്റ് പിരിച്ചുവിട്ടു. രാജ്യത്തെ ദേശീയ ഐക്യം മുന്നിൽവച്ചാണ് കുവൈറ്റ് കിരീടാവകാശി ശൈഖ് മിഷ്അൽ അൽ അഹ്മദ് അൽ ജാബിർ അസബാഹ്് ദേശീയ അസംബ്ലി പിരിച്ചുവിട്ടത്.
രാജ്യ താൽപര്യത്തിന് തുരങ്കംവയ്ക്കുന്ന നടപടികളും പ്രവർത്തനങ്ങളും തടയണമെന്നും ജനങ്ങളുടെ ദേശീയ താൽപര്യങ്ങൾ നേടിയെടുക്കുന്ന വിധത്തിൽ രാഷ്ട്രീയഗതി രൂപപ്പെടുത്തണമെന്നും കിരീടാവകാശി പറഞ്ഞു. പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസബാഹിന് കീഴിൽ പുതിയ മന്ത്രിസഭ അധികാരമേറ്റ ദിവസം തന്നെയാണ് പാർലമെന്റ് പിരിച്ചുവിട്ടതായ ഉത്തരവിറങ്ങിയത്. കഴിഞ്ഞ 60 വർഷത്തെ പാർലമെന്ററി ചരിത്രത്തിൽ ഇത് പത്താം തവണയാണ് പാർലമെന്റ് പിരിച്ചുവിടുന്നത്.
കുവൈറ്റ് പാർലമെന്റ് പിരിച്ചുവിട്ടു
10:59 PM Aug 04, 2022 | Deepika.com