മങ്കി പോക്സ് സ്ഥിരീകരിക്കപ്പെട്ടവരുമായി ഏറ്റവും അടുത്തു പെരുമാറുന്നവർക്കും സ്കിൻ ടു സ്കിൻ ബന്ധത്തിൽപ്പെടുന്നവരിലുമാണ് രോഗം പടരുന്നതെന്ന് ആരോഗ്യവകുപ്പു അധികൃതർ പറയുന്നു.
ഇത്തരത്തിലുള്ളവർക്ക് അടിയന്തരമായി മങ്കി പോക്സ് വാക്സീൻ നൽകുന്നതിനുള്ള നടപടികൾ കൗണ്ടി അധികൃതർ സ്വീകരിച്ചു വരുന്നു. കഴിഞ്ഞവാരം ഡാളസ് കൗണ്ടിയിൽ ലഭിച്ചത് 5000 ഡോസ് വാക്സീൻ മാത്രമാണ്. എന്നാൽ ഇതു തീർത്തും അപര്യപ്തമാണെന്നു ഹുമണ്‍ സർവീസ് ഡയറക്ടർ ഡോ. ഫിലിപ്പ് ഹംഗ് പറഞ്ഞു.
രണ്ടു ഡോസെങ്കിലും കൊടുക്കേണ്ടതുള്ളതിനാൽ ഇത്രയും വാക്സിൻ 2500 പേർക്കു മാത്രമാണ് നൽകുവാൻ കഴിയുകയെന്നും ഡോ. ഫിലിപ്പ് പറഞ്ഞു. മങ്കി പോക്സ് പ്രതിരോധത്തിനായി കൗണ്ടി 100,000 ഡോളർ ബഡ്ജറ്റിൽ ചേർത്തിട്ടുണ്ടെന്നു ഡോക്ടർ പറഞ്ഞു.