ഫൈനൽ മത്സരത്തിൽ ഫാർമേഴ്സ് മാർത്തോമ ചർച്ച് ഓഫ് ഡാളസ് ടീമിനെ പരാജയപ്പെടുത്തിയാണ് വോളിബോളിൽ കേരള അസോസിയേഷൻ കിരീടം നേടിയത്. ഷിബു, ബേബി, സി.വി.ജോർജ് എന്നിവർ കളി നിയന്ത്രിച്ചു. വിജയികളെ കേരള അസോസിയേഷൻ പ്രസിഡന്റ് ഹരിദാസ് തങ്കപ്പൻ, സെക്രട്ടറി അനശ്വർ മാന്പിള്ളി, സ്പോർട്സ് ഡയറക്ടർ നെബു കുരിയാക്കോസ് എന്നിവർ അഭിനന്ദിച്ചു.
വിജയിച്ച വോളിബോൾ ടീമിന്റെ ക്യാപ്റ്റൻ ജോസഫ് മോഹനും ചെറിയാൻ ചൂരനാട് മാനേജരുമായിരുന്നു. ഡാളസ് ഫോർട്ട്വർത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു മത്സരം കാണുന്നതിനു നിരവധി ആളുകൾ എത്തിയിരുന്നു. മത്സരത്തിൽ പങ്കെടുത്ത ടീമുകൾക്കും കാണികൾക്കും സെക്രട്ടറി അനശ്വർ മാന്പിള്ളി നന്ദി പറഞ്ഞു.