മിസിസാഗ: മലയാളിക്ക് എന്നും എവിടെയും ഗൃഹാതുരത്വ സ്മരണൾ ഉണർത്തുന്ന തിരുവോണം കാനഡയിലെ കോണ്ഗ്രസ് പ്രവർത്തകരുടെ കൂട്ടായ്മയായ ഐഒസി കാനഡയുടെ ആഭിമുഘ്യത്തിൽ ഈ വർഷം ന്ധഓണം 2022 ന്ധ എന്ന പേരിൽ ഒക്ടോബർ ഒന്ന് ശനിയാഴ്ച വിപുലമായ രീതിയിൽ നടത്തുവാൻ തീരുമാനിച്ചു.
മിസിസാഗയിൽ വച്ചു നടക്കുന്ന ഓണാഘോഷം കേരളത്തിലെയും കാനഡയിലെയും വിവിധ രാഷ്ട്രീയ സാമൂഹിക, കലാ - സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന പൊതു സമ്മേളനത്തോടെ ആരംഭിക്കുന്നതും, വിവിധ നാടൻ കലാ രൂപങ്ങൾ, നാടൻ പാട്ട്, വിവിധ തരത്തിൽ ഉള്ള കലാ കായിക മത്സരങ്ങൾ, വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവ ഉൾപ്പെടെ ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന പ്രോഗ്രാമുകളോടെയാണ് ഈ വർഷത്തെ ഓണാഘോഷം സംഘടിപ്പിച്ചിരിക്കുന്നത് .
ഓണാഘോഷത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരും, ആഘോഷ പരിപാടികളുടെ കൂടുതൽ വിവരങ്ങൾക്കും സമീപിക്കുക ശ്രീ റിനിൽ മാക്കോരം +1 226 -201-2603.
ഐഒസി കേരള "ഓണം - 2022'
08:00 PM Aug 02, 2022 | Deepika.com