ന്യു​യോ​ർ​ക്ക് സി​റ്റി​യി​ൽ മ​ങ്കി പോ​ക്സ് വ്യാ​പി​ക്കു​ന്നു; രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 1000 ക​വി​ഞ്ഞു

10:40 PM Jul 26, 2022 | Deepika.com
ന്യു​യോ​ർ​ക്ക് സി​റ്റി: ന്യു​യോ​ർ​ക്ക് സി​റ്റി​യി​ൽ മ​ങ്കി പോ​ക്സ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 1000 ക​വി​ഞ്ഞ​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രോ​ഗ​ബാ​ധി​ത​ർ 839 ആ​യി​രു​ന്ന​ത് പെ​ട്ടെ​ന്ന് വ​ർ​ധി​ച്ചാ​ണ് ആ​യി​രം ക​ട​ന്ന​ത്. അ​ടു​ത്തി​ടെ വേ​ൾ​ഡ് ഹെ​ൽ​ത്ത് ഓ​ർ​ഗ​നൈ​സേ​ഷ​ൻ പ​ബ്ലി​ക് ഹെ​ൽ​ത്ത് എ​മ​ർ​ജ​ൻ​സി​യാ​യി മ​ങ്കി പോ​ക്സി​നെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

മ​ങ്കി പോ​ക്സി​നോ​ടൊ​പ്പം കോ​വി​ഡും പോ​ളി​യോ​യും വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വേ​ൾ​ഡ് ഹെ​ൽ​ത്ത് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ പു​തി​യ പ്ര​ഖ്യാ​പ​നം.

വേ​ൾ​ഡ് ഹെ​ൽ​ത്ത് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തെ ന്യു​യോ​ർ​ക്ക് സി​റ്റി മേ​യ​ർ സ്വാ​ഗ​തം ചെ​യ്തു. ന്യു​യോ​ർ​ക്കി​ൽ മ​ങ്കി പോ​ക്സ് വ്യാ​പി​ക്കു​ന്ന​തി​നാ​ൽ കു​റ​ച്ചു ദി​വ​സ​ത്തേ​ക്ക് മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി നി​ല നി​ൽ​ക്കു​മെ​ന്നും മേ​യ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

മ​ങ്കി പോ​ക്സി​നെ​തി​രാ​യ വാ​ക്സീ​ൻ ന്യു​യോ​ർ​ക്ക് സി​റ്റി​യി​ലേ​ക്ക് കൂ​ടു​ത​ലാ​യി അ​യ​ക്കാ​ൻ ഫെ​ഡ​റ​ൽ ഗ​വ​ണ്‍​മെ​ന്‍റി​നോ​ട് സി​റ്റി മേ​യ​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.