കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ ക്രിക്കറ്റ് ക്ലബായ റെഡ് ആൻഡ് ബ്ലാക്കിന്റെ പുതിയ വർഷത്തെ ജേഴ്സി പ്രകാശനം ചെയ്തു. കുവൈറ്റിലെ ലുലു എക്സ്ചേഞ്ചിന്റെ ഡിജിറ്റൽ ചാനലായ ’ലുലു മണി’ ആണ് ഈ വർഷത്തെ ടീം സ്പോണ്സർ.
ലുലു എക്സ്ചേഞ്ച് മാനേജ്മെന്റ് പ്രതിനിധികൾ, റെഡ് ആൻഡ് ബ്ലാക്ക് പ്രസിഡന്റ് രജീഷ് കെ.ആർ, മാനേജർ അൻവർ ഷാൻ, സന്ദീപ് പ്രഭാകരൻ , ഷിന്േറാ ജോബ് പങ്കെടുത്തു. ലുലു മണിയുടെ റെഡ് ആൻഡ് ബ്ലാക്കിന്റെ 16 ആം സീസണ് ടൂർണമെന്റ്, സെപ്റ്റംബർ മാസം ആരംഭിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.
ജേഴ്സി പ്രകാശനം ചെയ്തു
10:29 PM Jul 26, 2022 | Deepika.com