കുവൈറ്റ് സിറ്റി: തിരുവനന്തപുരം നോണ്‍ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈറ്റ്(ട്രാക്ക്) കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 30 നു അബാസിയ ഓക്സ്ഫോർഡ് പാക്കിസ്ഥാനി ഇംഗ്ലീഷ് സ്കൂളിൽ വച്ച് സംഘടിപ്പിക്കുന്ന " ഓണം - ഈദ് സംഗമം 2022' ന്റെ ഭാഗമായി ചാരിറ്റി കൂപ്പണ്‍ പ്രകാശനം ചെയ്തു.
അബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ട്രാക്ക് പ്രസിഡന്റ് എം.എ. നിസാം അധ്യക്ഷത വഹിച്ചു. ട്രാക്ക് ചെയർമാൻ പി.ജി. ബിനു ചാരിറ്റി കൂപ്പണ്‍ ഉപദേശക സമിതി അംഗം ജയകൃഷ്ണ കുറുപ്പിന് നൽകി പ്രകാശനം നിർവഹിച്ചു. പ്രോഗ്രാം ജനറൽ കണ്‍വീനർ പ്രിയരാജ് പരിപാടികളെ കുറിച്ച് വിശദീകരിച്ചു. ആർ. രാധാകൃഷ്ണൻ, രതീഷ് വർക്കല, പ്രദീപ് മോഹനൻ നായർ, കൃഷ്ണ രാജ്, അജിത്ത്. എം. ജി എന്നിവർ സംസാരിച്ചു.
ന്ധഓണം - ഈദ് സംഗമത്തിന്റെ ചാരിറ്റി കൂപ്പണ്‍ പ്രസിഡന്റ് എം.എ. നിസാം വനിതാവേദിയുടെ ട്രഷറർ മിനി ജഗദീഷിന് നൽകി ആദ്യ വിൽപന നടത്തി. ജനറൽ സെക്രട്ടറി കെ.ആർ. ബൈജു സ്വാഗതവും ട്രഷറർ മോഹനകുമാർ നന്ദിയും പറഞ്ഞു.
"ഓണം - ഈദ് സംഗമം 2022' ചാരിറ്റി കൂപ്പണ്‍ പ്രകാശനം ചെയ്തു
07:56 PM Jul 26, 2022 | Deepika.com