കുവൈറ്റ് സിറ്റി: മുൻ എൻസിപി സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂർ വിജയന്റെ ചരമവാർഷിക ദിനം ഓവർസീസ് എൻസിപി കുവൈറ്റ് കമ്മിറ്റി ആചരിച്ചു. അബാസിയ യുണൈറ്റഡ് സ്കൂൾ ഹാളിൽ നടന്ന പരിപാടിയിൽ ഒഎൻസിപി നാഷ്ണൽ ട്രഷറർ ബിജു സ്റ്റീഫൻ സ്വാഗതം പറഞ്ഞു.
ചടങ്ങിൽ ഓവർസീസ് എൻസിപി കുവൈറ്റ് കമ്മിറ്റി പ്രസിഡന്റ് ജീവ്സ് എരിഞ്ചേരി അധ്യക്ഷത വഹിച്ച് മുഖ്യ പ്രഭാഷണം നടത്തി . വൈസ് പ്രസിഡന്റ് പ്രിൻസ് കൊല്ലപ്പിള്ളിൽ, ജോ:സെക്രട്ടറി അശോകൻ തിരുവനന്തപുരം, എക്സിക്യൂട്ടീവ് മെന്പറായ ബിജു മണ്ണായത്ത്, ശക്തി മൂണ്ദേവ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ആദർശത്തിൽ അടിയുറച്ച് ജീവിച്ച ചുരുക്കം ചില കേരള രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് ഉഴവൂർ വിജയൻ. പ്രസ്ഥാനം കേരളത്തിൽ കെട്ടിപ്പടുക്കുന്നതിൽ മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ച നേതാവിന്റെ വിയോഗം എൻസിപിക്കാർക്ക് ഒരു തീരാനഷ്ടം തന്നെയാണ് ന്ധജനറൽ സെക്രട്ടറി അരുൾരാജ് നന്ദി പറഞ്ഞു.
ഒഎൻസിപി കുവൈറ്റ് ഉഴവൂർ വിജയൻ അനുസ്മരണം സംഘടിപ്പിച്ചു
07:52 PM Jul 26, 2022 | Deepika.com