മനാമ: രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത ദ്രൗപതി മുർമുവിന് പ്രവാസി വെൽഫെയർ ബഹ്റിൻ അഭിനന്ദനങ്ങളും ആശംസകളും നേർന്നു.
രാജ്യം 75-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങുന്പോഴാണ് മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്തപ്പെടുന്ന ഒരു ജനവിഭാഗത്തിന്റെ പ്രാതിനിധ്യം ദ്രൗപദി മുർമുവിലൂടെ സാക്ഷാൽകരിക്കപ്പെട്ടത്. കലുഷമായ രാഷ്ട്രീയ സാഹചര്യങ്ങളിൽ രാജ്യത്തിന്റെ സ്വാതന്ത്ര്യസമര സേനാനികളും ഭരണഘടനാ ശിൽപിയും സ്വപ്നം കണ്ട ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുവാനും രാജ്യ താൽപര്യങ്ങൾക്ക് വിധേയമായി ഭരണഘടനാ താൽപര്യങ്ങൾ ഉയർത്തി പിടിക്കുവാനും ഭരണഘടനയുടെ കാവൽക്കാരി എന്ന നിലയിൽ മാതൃകാപരമായ നേതൃത്വമാണ് ജനാധിപത്യ മതേതര ഇന്ത്യ രാഷ്ട്രപതിയിൽ നിന്ന് ആഗ്രഹിക്കുന്നത്. അതിന് നിയുക്ത രാഷ്ട്രപതിക്ക് കഴിയട്ടെ എന്ന് പ്രവാസി വെൽഫെയർ അനുമോദന സന്ദേശത്തിൽ അറിയിച്ചു.
രാഷ്ട്രപതി ദ്രൗപദി മുർമുവിന് പ്രവാസി വെൽഫെയർ അഭിനന്ദനങ്ങൾ നേർന്നു
07:25 PM Jul 26, 2022 | Deepika.com