റിയാദ്: റിയാദിൽ ജോലിയ്ക്കിടെ കുഴഞ്ഞുവീണു മരിച്ച കൊല്ലം വെസ്റ്റ് കല്ലട അയിതൊട്ടുവ മണലിൽ വിശ്വനാഥൻ കൃഷ്ണൻ എന്ന അജയൻ (59)ന്റെ മൃതദേഹം നാട്ടിലെത്തിച്ചു.
റിയാദ് ന്യൂ സനയ്യയിൽ അൽ മുനീഫ് പൈപ് ആൻഡ് ഫിറ്റിംഗ് കന്പനിയിൽ കഴിഞ്ഞ 10 വർഷമായി ഹെൽപ്പറായി ജോലിചെയ്തു വരികയായിരുന്ന അജയൻ, പെരുന്നാൾ അവധി ദിനത്തിൽ രാത്രികാല താൽക്കാലിക സെക്യൂരിറ്റി ജോലിയിൽ ഏർപ്പെട്ടിരിക്കുന്നതിനിടയിൽ കുഴഞ്ഞു വീണു മരണം സംഭവിക്കുകയായിരുന്നു. മൃതശരീരം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി കലാസാംസ്കാരിക വേദി ന്യൂ സനയ്യ ജീവകാരുണ്യ വിഭാഗവും കേന്ദ്ര ജീവകാരുണ്യ വിഭാഗവും നേതൃത്വം നൽകി. ശ്രീലങ്കൻ എയർലൈൻസിൽ നാട്ടിലെത്തിച്ച മൃതദേഹത്തോടൊപ്പം മകൻ അജേഷ് അനുഗമിച്ചു.
റിയാദിൽ മരണമടഞ്ഞ കൊല്ലം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
09:20 PM Jul 25, 2022 | Deepika.com