പ്രിൻസ് തെക്കൂട്ടയിൽ സ്വാഗതവും നിയാസ് തിരൂർ നന്ദിയും പറഞ്ഞു. അനുശോചന പ്രമേയം പ്രമോദ് പട്ടാന്നൂർ അവതരിപ്പിച്ചു.
പ്രതിനിധി സമ്മേളനത്തിൽ യൂണിറ്റ് സെക്രട്ടറി പ്രിൻസ് തെക്കൂട്ടയിൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ നിയാസ് തിരൂർ സാന്പത്തിക റിപ്പോർട്ടും സെൻട്രൽ കമ്മിറ്റി സെക്രട്ടറി അബ്ദുൽ ഖാദർ എടയൂർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
പ്രമോദ്, പി.കെ.ബഷീർ, നബീൽ എന്നിവർ സമ്മേളനം നിയന്ത്രിച്ചു. യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി നബീൽ കാർത്തല (പ്രസിഡന്റ്), പ്രിൻസ് തെക്കൂട്ടയിൽ (സെക്രട്ടറി), നിയാസ് തിരൂർ (ട്രഷറർ), ദിൽഷാദ് (കൾച്ചറൽ കണ്‍വീനർ) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.