സംഗീതപ്രേമികളുടെ മനംകവർന്ന സുദീപ് കുമാർ ഫൊക്കാന കണ്‍വൻഷനിൽ

01:28 AM Jul 07, 2022 | Deepika.com
ന്യൂയോർക്ക്: മലയാളത്തിന്‍റെ അനുഗ്രഹീത യുവ ഗായകൻ ഫൊക്കാന ഒർലാൻഡോ കണ്‍വൻഷനിൽ അതിഥിയായെത്തുന്നു. ജൂലൈ ഏഴു മുതൽ പത്തു വരെ നടക്കുന്ന ഫൊക്കാന അന്തർ ദേശീയ കണ്‍വൻഷന്‍റെ പ്രധാന ശ്രദ്ധാകേന്ദ്രമായിരിക്കും മലയാളികളുടെ പിയപ്പെട്ട ഗായകൻ സുദീപ് കുമാറെന്ന് ഫൊക്കാന പ്രസിഡന്‍റ് ജോർജി വർഗീസ് പറഞ്ഞു .

ഗാംഭീര്യമാർന്ന ശബ്ദം കൊണ്ടും മികച്ച ആലാപന മുദ്രകൊണ്ടും സംഗീതപ്രേമികളുടെ മനംകവർന്ന ഗായകനാണ് സുദീപ് കുമാർ. അദ്ദേഹത്തിന്‍റെ സാന്നിധ്യം ഫൊക്കാന കണ്‍വൻഷന് മിഴിവേകും. തികഞ്ഞ അർപ്പണ മനോഭാവമാണ് സുദീപ് കുമാറിന്‍റെ പ്രത്യേകതയെന്ന് സെക്രട്ടറി സജിമോൻ ആന്‍റണി പറഞ്ഞു .

ആലപ്പുഴ പുന്നപ്രയിൽ 1975 മെയ് 25 ന് എഴുത്തുകാരനായ കൈനകരി സുരേന്ദ്രന്‍റെയും, കെ എം രാജമ്മയുടെയും മൂത്ത മകനായി സുദീപ് കുമാറിന്‍റെ ജനനം. സ്കൂൾ വിദ്യാഭ്യാസം പുന്നപ്ര സെന്‍റ് ജോസഫ് ഹൈ സ്കൂളിലായിരുന്നു. തുടർന്ന് എസ്ഡി കോളേജ് ആലപ്പുഴയിൽ നിന്നും മലയാളത്തിൽ ബിരുദവും, ഗവെ·ന്‍റ് ലോ കോളേജിൽ നിന്നും എൽഎൽബിയും നേടി. പതിനൊന്നാമത്തെ വയസിൽ കർണാടക സംഗീതം അഭ്യസിച്ചു തുടങ്ങിയ സുദീപിന്‍റെ ആദ്യ ഗുരു ശാന്തമ്മ രാജഗോപാലാണ്. തുടർന്ന് ആലപ്പുഴ ആർ വിധു, കലവൂർ ബാലൻ, പെരുന്പാവൂർ ജി രവീന്ദ്രനാഥ്, മാവേലിക്കര സുബ്രമണ്യൻ, ജി. ദേവരാജൻ എന്നീ പ്രഗൽഭരുടെ കീഴിലും സംഗീതം അഭ്യസിച്ചു. പത്താം ക്ലാസിൽ പഠിക്കുന്പോൾ ആലപ്പുഴ ജില്ലാ സ്കൂൾ കലോത്സവത്തിൽ ലളിതഗാനം, ശാസ്ത്രീയ സംഗീതം, മിമിക്രി, മോണോആക്ട് എന്നീ ഇനങ്ങളിൽ പങ്കെടുക്കുകയും ആ വർഷത്തെ കലാപ്രതിഭയാകുകയും ചെയ്തു.

ദേവരാജൻ മാസ്റ്ററുടെ ശിഷ്യത്വം ആണ് സുദീപ് കുമാറിൻറെ ജീവിതത്തിൽ ഏറ്റവും നിർണായകമായത്. ന്ധപുതിയ നൂറ്റാണ്ടിലേക്ക് ന്ധ എന്ന സംഗീത പരിപാടിയിലൂടെ ദേവരാജൻ മാസ്റ്റർ പുതിയ കാലത്തിന് പരിചയപെടുത്തിയ 5 ഗായകരിൽ ഒരാൾ സുദീപ് കുമാർ ആയിരുന്നു.

90കളുടെ ഒടുവിൽ ട്രാക്കുകൾ പാടിയാണ് സിനിമാ മേഖലയിൽ വരുന്നത്. അതിൽ ചിലത് ഫില്ലർ ഗാനങ്ങൾ ആയി ക്യാസറ്റുകളിൽ ഇടംപിടിച്ചു. ഒപ്പം ചില ആൽബങ്ങളിലും നാടകങ്ങൾക്ക് വേണ്ടിയും പാടി. 2003 മോഹൻ സിത്താരയുടെ സംഗീതത്തിൽ ഉൗമപ്പെണ്ണിന് ഉരിയാടാ പയ്യൻ ആണ് പിന്നണി ഗായകൻ എന്ന നിലയിൽ സുദീപ് കുമാറിന്‍റെ അരങ്ങേറ്റ ചിത്രം.

മലയാള പിന്നണി ഗായകരുടെ സംഘടന ആയ സിംഗേഴ്സ് അസോസിയേഷൻ ഓഫ് മലയാളം മൂവീസ് (സമം) പ്രസിഡന്‍റ് ആണ് സുദീപ് കുമാർ.വേദികളെ സന്പുഷ്ടമാക്കുന്ന ഗാനാലാപന ശൈലിയുടെ ഉടമയായ സുദീപ്പ് കുമാറിന്‍റെ സാന്നിധ്യം ഫൊക്കാന കണ്‍വൻഷൻ വേദിയെ ധന്യമാക്കും.