ദോഹ: മാനവ സൗഹൃദത്തിന്റെ പരിമളം പരത്തുന്നവരാവുക എന്നതാണ് സമകാലിക ലോകത്ത് നമുക്ക് ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യപ്രവൃത്തിയെന്നും മാനവിക ഉദ്ഘോഷിക്കുന്ന എല്ലാ സംരഭങ്ങളേയും പിന്തുണക്കേണ്ടത് നമ്മുടെ സാമൂഹ്യ ബാധ്യതയാണെന്നും ഖത്തറിലെ ഇന്ത്യൻ കൾചറൽ സെന്റർ പ്രസിഡന്റ് പി.എൻ. ബാബുരാജൻ അഭിപ്രായപ്പെട്ടു. കാലിക്കറ്റ് നോട്ട് ബുക്ക് റസ്റ്ററന്റിൽ നടന്ന ചടങ്ങിൽ മീഡിയ പ്ലസ് പ്രസിദ്ധീകരിച്ച പെരുനാൾ നിലാവ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഘോഷങ്ങളെ മാനവ സൗഹൃദത്തിന്റെ അടയാളങ്ങളാക്കി സമൂഹത്തിൽ സ്നേഹവും സൗഹാർദ്ധവും ശക്തിപ്പെടുത്താൻ പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.
ഡെൽവാൻ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഷഫീഖ് മൗലാക്കിരിയത്ത് പെരുനാൾ നിലാവിന്റെ ആദ്യ കോപ്പി ഏറ്റുവാങ്ങി. സമൂഹത്തിൽ നന്മയുടേയും സഹകരണത്തിന്റേയും സന്ദേശം ഉദ്ഘോഷിക്കുന്ന ഈ സംരംഭവുമായി സഹകരിക്കാനായതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പെരുന്നാൾ നിലാവ് ഓണ്‍ലൈൻ പതിപ്പ് സിക്സ് കോ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അഷ്റഫ് അബ്ദുൽ അസീസാണ് പ്രകാശനം ചെയ്തത്.
ബ്രാഡ്മ ഗ്രൂപ്പ് സിഇഒ മുഹമ്മദ് ഹാഫിസ്, കാലിക്കറ്റ് നോട്ട് ബുക്ക് റസ്റ്റോറന്റ് ഡയറക്ടർ പി.എ.അഹ്മദ് തലായി, അൽ മവാസിം മാനേജിംഗ് ഡയറക്ടർ ഷഫീഖ് ഹുദവി, നസീം ഹെൽത്ത് കെയർ അസിസ്റ്റന്റ് മാനേജർ സന്ദീപ് ജി നായർ, ഇമാമി ഗ്രൂപ്പ് കണ്ട്രി മാനേജർ ബസന്ത്, ഹെൽപ്ലൈൻ ഗ്രൂപ്പ് ചെയർമാൻ വി. ഷിഹാബുദീൻ, റാഗ് ബിസിനസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ മുഹമ്മദ് അസ്ലം എന്നിവർ സംസാരിച്ചു.
മീഡിയ പ്ലസ് സിഇഒ. ഡോ. അമാനുല്ല വടക്കാങ്ങര അധ്യക്ഷത വഹിച്ചു. ബിസിനസ് കണ്‍സൽട്ടന്റ് സുബൈർ പന്തീരങ്കാവ് സ്വാഗതവും മാർക്കറ്റിംഗ് മാനേജർ മുഹമ്മദ് റഫീഖ് തങ്കയത്തിൽ നന്ദിയും പറഞ്ഞു.
പെരുന്നാൾ നിലാവിന്റെ ഫ്രീ കോപ്പികൾക്ക് 70413304, 77004027, 33817336, എന്നീ നന്പറുകളിൽ ബന്ധപ്പെടുക.
മാനവ സൗഹൃദത്തിന്റെ പരിമളം പരത്തുന്നവരാവുകയെന്നത് ഏറ്റവുംവലിയ പുണ്യപ്രവൃത്തി: പെി.എൻ. ബാബുരാജൻ
11:32 PM Jul 06, 2022 | Deepika.com