ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങൾ അതിവേഗം പുരോഗതി കൈവരിച്ചു വരികയാണ്. പ്രത്യേകിച്ച് ഡിജിറ്റൽ ടെക്നോളജി. ഹെൽത്ത് കെയർ, സാന്പാദ്യ- നിക്ഷേപ പദ്ധതികൾ, കാർഷിക പദ്ധതികൾ, ഗവണ്മെന്റ് സർവീസുകൾ, ഐടി, പുനരുപയോഗിക്കാവുന്ന ഉൗർജം എന്നീ രംഗങ്ങളിൽ അമേരിക്കൻ ഇന്ത്യക്കാരുടെ സഹായം ഇന്ത്യയ്ക്ക് ആവശ്യമാണെന്ന് അംബാസിഡർ പറഞ്ഞു. ഇന്ത്യൻ കോണ്‍സൽ ജനറൽ അമിത് കുമാർ അദ്ദേഹത്തെ സ്വാഗതം ചെയ്ത് പ്രസംഗിച്ചു.
ഇന്ത്യൻ എൻജിനീയേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഗ്ലാഡ്സണ്‍ വർഗീസിന്റെ നേതൃത്വത്തിൽ എഎഇഐഒ ബോർഡ് അംഗങ്ങൾ അംബാസിഡറുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തുകയും സെപ്റ്റംബർ 17-ന് നടക്കുന്ന യുഎസ്- ഇന്ത്യ ഗ്ലോബൽ സമ്മിറ്റിലേക്ക് മുഖ്യാതിഥിയായി ക്ഷണിക്കുകയും ചെയ്തു.
മീറ്റിംഗിൽ വച്ച് ഇന്ത്യൻ ഗവണ്മെന്റുമായി വിവിധ ടെക്നോളജി, ഇന്നവേഷൻ എന്നിവ ചർച്ച ചെയ്യുന്നതിനായി വാഷിംഗ്ടണ്‍ ഡിസിയിൽ പ്രത്യേക സെക്രട്ടറിയെ അദ്ദേഹം നിയോഗിക്കുകയും ചെയ്തു.