കാൽഗറി : ഫൊക്കാനാ സാഹിത്യ പുരസ്കാരം ലഭിച്ച ഐഎപിസി അംഗങ്ങളെ ഐഎപിസി ആൽബെർട്ട ചാപ്റ്റർ അനുമോദിച്ചു. പ്രത്യേകിച്ച് ഐഎപിസി ആൽബെർട്ട ചാപ്റ്റർ അംഗങ്ങളായ ഡോ. പി.വി. ബൈജു, ഷാഹിത റഫീഖ് എന്നിവർക്ക് പുരസ്കാരം ലഭിച്ചതിൽ ചാപ്റ്റർ സന്തോഷം രേഖപ്പെടുത്തി.
ഡോ. മാത്യു ജോയിസ് , ലാസ് വേഗാസ് - ഫൊക്കാന നവമാധ്യമ പുരസ്കാരം - ഏറ്റവും മികച്ച നിലപാടുകൾ - പുസ്തകം : അമേരിക്കൻ ആടുകൾ
ഡോ. പി വി ബൈജു -ലേഖനം/നിരൂപണം: ഫൊക്കാന മുണ്ടശേരി പുരസ്കാരം - പുസ്തകം: കാനേഡിയൻ കാഴ്ചകൾ
ഷാഹിത റഫീഖ്- ഫൊക്കാന ജീവിതാനുഭവകുറിപ്പുകൾ പുരസ്കാരം, പുസ്തകം - കനവുകളുടെ ഒറ്റത്തുരുത്ത്
കോരസണ്‍ വറുഗീസ് -ഫൊക്കാന സ്പെഷ്യൽ അവാർഡ് : ആമുഖം വാൽക്കണ്ണാടി പംക്തി
മുരളി ജെ നായർ - പരിഭാഷ: ഫൊക്കാന എൻ.കെ ദാമോദരൻ പുരസ്കാരം
ഫൊക്കാനാ സാഹിത്യ പുരസ്കാരം ലഭിച്ച ഐഎപിസി അംഗങ്ങളെ ആൽബെർട്ട ചാപ്റ്റർ അനുമോദിച്ചു
12:23 AM Jul 01, 2022 | Deepika.com