അബുദാബി : അബുദാബി മലയാളീ സമാജം വനിതാ വിഭാഗത്തിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനറൽ കണ്‍വീനറായി അനുപ ബാനർജിയെയും ജോയന്റ് കണ്‍വീനർമാരായി നൗഷിദ ഫസൽ, ലാലി സാംസണ്, ബിന്നി ടോം എന്നിവരേയും വനിതാ വിഭാഗം കോർഡിനേറ്റർ ആയി ബദരിയാ സിറാജുദ്ധീനേയും തെരഞ്ഞെടുത്തു.
സമാജം പ്രസിഡന്റ് റഫീക്ക് കയനയിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രക്ഷാധികാരി ലൂയിസ് കുര്യാക്കോസ്, ജനറൽ സെക്രട്ടറി എം.യു ഇർഷാദ്, ട്രഷറർ അജാസ് അപ്പാടത്ത്, എ.എം. അൻസാർ, മധു കൈനകരി എന്നിവർ ആശംസകൾ നേർന്നു.
അബുദാബി മലയാളി സമാജം വനിതാ വിഭാഗം: അനുപ ബാനർജി ജനറൽ കണ്‍വീനർ
11:21 PM Jun 30, 2022 | Deepika.com