സുനിൽ സെബാസ്റ്റ്യൻ റീൽട്ടറും, കനേഡിയൻ സ്കിൽസ് ഡെവലപ്മെന്റ് സെന്ററും ചേർന്നാണ് പ്രോഗ്രാം സ്പോണ്സർ ചെയ്തത്. ഈ കൂട്ടായ്മയുടെ ഭാഗമായി നാട്ടിലുള്ള ഒരു കുടുംബത്തിന്റെ വീട് പണിയെയും ഈ പ്രോഗ്രാമിന്റെ ബാക്കിയുള്ള ഫണ്ട് സഹായിക്കുന്നുണ്ട്. നൂറോളം ആളുകൾ ഒത്തു ചേർന്ന ഈ സംഗീത കുടുംബ സംഗമം കുട്ടികൾക്ക് വലിയ പ്രചോദനമായി. വിദ്യാർഥികളെ പ്രതിനിധീകരിച്ചു തെരേസ് ജോഷി നന്ദി പറഞ്ഞു.
വയലിൻ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കുവേണ്ടിയുള്ള സമ്മർ ക്യാന്പ് ജൂലൈ 23 നു ടൊറോന്േറായിൽ ആരംഭിക്കും.ലെഗാറ്റോ വയലിൻ 2022-23 അധ്യയന വർഷം സെപ്റ്റംബർ മാസത്തിൽ ബ്രേക്ഫാസ്റ് കോണ്സെർട്ടോടു കൂടി തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.