"ഉല്ലാസത്തനിമ 2022' സംഘടിപ്പിച്ചു

09:18 PM Jun 27, 2022 | Deepika.com
കുവൈറ്റ് സിറ്റി: കലാസംസാകാരിക സമൂഹിക വിഷയങ്ങളിലെ അനിഷേദ്ധ്യ സാന്നിധ്യമായ തനിമ കുവൈത്ത്‌ അംഗങ്ങളെയും അഭ്യുദേയകാംക്ഷികളെയും പങ്കെടുപ്പിച്ചുകൊണ്ട്‌ കബദിൽ ദ്വിദിന പിക്നിക്‌ ആയ "ഉല്ലാസത്തനിമ 2022' സംഘടിപ്പിച്ചു.

കൺവീനർ ബിനോയ്‌ (ജേക്കബ് വർഗീസ്)‌, അലക്സ്‌ വർഗീസ്‌ എന്നിവർ പരിപാടികൾക്ക്
ക്രമീകരണങ്ങൾക്ക്‌ നേതൃത്വം നൽകി. ജനറൽ കൺവീനർ ബാബുജി, ഷൈജു പള്ളിപ്പുറം (ജോയിന്‍റ് കൺവീനർ), ജോജിമോൻ (ഫിനാൻസ്‌ കൺട്രോളർ) എന്നിവർ വിവിധ പരിപാടികൾ നിയന്ത്രിച്ചു.


തുടർന്നു കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും മത്സരങ്ങളും കൊണ്ട്‌ ഹൃദ്യമായ രണ്ടു ദിനങ്ങൾ ജോലിത്തിരക്കിന്‍റെ സമ്മർദ്ധങ്ങൾ ഒഴിഞ്ഞുകൊണ്ട്‌ അംഗങ്ങൾക്ക്‌ ആശ്വാസകരമായ ഓർമകൾ സമ്മാനിക്കുന്ന ഒന്നായ്‌ മാറി എന്ന് ബാബുജി അറിയിച്ചു. ‌

തനിമ അംഗങ്ങളിൽ നിന്നും രക്തദാനം അടക്കം ഉള്ള സന്നദ്ധ സേവനങ്ങളിൽ മുന്നിൽ നിൽക്കുന്നവരെ അനുമോദിച്ചു. തനിമയുടെ വിവിധ തുടർപരിപാടികളുടെ ആസൂത്രണ യോഗങ്ങളും ചടങ്ങിൽ സംഘടിപ്പിച്ചു.


പ്രോഗ്രാം കൺവീനർ ബിനോയ്‌ പൊതുവിൽ കുവൈറ്റിലെയും നാട്ടിലെയും കലാകായിക സാംസ്കാരിക സാമൂഹിക വിദ്യാഭ്യാസതലങ്ങളിൽ വ്യത്യസ്തമായും സുതാര്യമായും മാതൃകാപരമായും ഇടപെടുന്നതിൽ തനിമ കുവൈത്തിന്‍റെ പ്രതിബദ്ധത അറിയിക്കുകയും മുൻകാലങ്ങളിൽ എന്ന പോലെ സേവനസന്നദ്ധത അറിയിക്കുകയും ചെയ്തു.