ഹൂസ്റ്റണ്‍: ഇൻഡ്യാനപോളിസിലെ ജെ.ഡബ്ല്യു. മാരിയറ്റ് കണ്വൻഷൻ സെന്ററിൽ 2022 ജൂലൈ 21 മുതൽ 24 വരെ നടക്കുന്ന കെസിസിഎൻഎ കണ്‍വൻഷന്റെ സെക്യൂരിറ്റി കമ്മറ്റിയുടെ ചെയർമാനായി നാഷണൽ കമ്മറ്റി അംഗം വിജയൻ നെടുംചേരിയിലിനെ തെരഞ്ഞെടുത്തു. ഇത്തവണത്തെ കെസിസിഎൻഎ കണ്‍വൻഷനിൽ എല്ലാവരുടെയും പൂർണസുരക്ഷ ഉറപ്പുവരുത്തുന്ന രീതിയിൽ എല്ലാവിധ ക്രമീകരണങ്ങളും സെക്യൂരിറ്റി ചെയർമാൻ വിജയൻ നെടുംചേരിയിലിന്റെ നേതൃത്വത്തിലുള്ള കമ്മറ്റി ആസൂത്രണം ചെയ്യുന്നതും, അമേരിക്കയിലെ ഏറ്റവും സുരക്ഷിതമായ സിറ്റികളിലൊന്നായ ഇൻഡ്യാന പോളിസിലെ കണ്വൻഷൻ ഏറ്റവും സുരക്ഷിതവും സൗകര്യപ്രദവുമായ കണ്‍വൻഷനായി നടത്തുവാനുള്ള എല്ലാ സംവിധാനങ്ങളും ഈ കമ്മറ്റിയുടെ നേതൃത്വത്തിൽ സജ്ജമാക്കിയിട്ടുണ്ടെന്നും കെസിസിഎൻഎ പ്രസിഡന്റ് സിറിയക് കൂവക്കാട്ടിൽ അറിയിച്ചു.
കണ്‍വൻഷനിൽ പങ്കെടുക്കുന്നവർക്ക് സൗകര്യപ്രദവും സുരക്ഷിതവമായി നാലുദിവസം ആഘോഷിക്കുവാനുള്ള എല്ലാ ക്രമീകരണങ്ങളും സെക്യൂരിറ്റി കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്നതായി സെക്യൂരിറ്റി കമ്മറ്റി ചെയർമാൻ വിജയൻ നെടുംചേരിൽ അറിയിച്ചു.
കണ്‍വൻഷന്റെ സുഗമമായ ക്രമീകരണങ്ങൾക്കായി നേതൃത്വം നൽകുന്ന സെക്യൂരിറ്റി കമ്മറ്റി ചെയർമാൻ വിജയൻ നെടുംചേരിയിൽ (281 701 2026), കോ-ചെയർമാൻമാരായ ജോസ് ആനമലയിൽ (773 849 3573), ജിജു മുട്ടത്തിൽ (646 643 3945), ബിജു മുപ്രാപ്പള്ളിയിൽ (845 300 2477), ഗ്ലിസ്റ്റണ്‍ ചോരത്ത് (210 772 8854), ഫിനു തൂന്പനാൽ (630 974 7383) എന്നിവരുടെ നേതൃത്വത്തിലുള്ള സെക്യൂരിറ്റി കമ്മറ്റിയുടെ നിർദേശങ്ങൾ എല്ലാവരും സ്വീകരിക്കണമെന്ന് കെസിസിഎൻഎ ലെയ്സണ്‍ ജോമോൻ ചെമ്മരപ്പള്ളിയിൽ അറിയിച്ചു.