ദുബായ്: കുവൈറ്റ് ദേശീയ അസംബ്ലി പിരിച്ചുവിട്ടതായി കിരീടാവകാശി ഷെയ്ക്ക് മിഷ്അല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ്. മാസങ്ങള്‍ക്കകം തെരഞ്ഞെടുപ്പ് നടത്താനുള്ള നിർദേശവും നൽകി.
സ്വന്തം പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ അവകാശത്തിലോ അധികാരത്തിലെത്തുന്ന പാര്‍ലമെന്റിലെ സ്പീക്കറെ തെരഞ്ഞെടുക്കുന്നതിലോ ഇടപെടില്ല. ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചുവെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ സമര്‍പ്പിച്ച രാജിക്കത്ത് കഴിഞ്ഞ പത്തിന് കിരീടാവകാശി സ്വീകരിച്ചിരുന്നു.
കുവൈറ്റ് പാര്‍ലമെന്റ് പിരിച്ചുവിട്ടു: തെരഞ്ഞെടുപ്പ് ഉടന്‍
12:28 AM Jun 23, 2022 | Deepika.com