കണ്വൻഷന് രജിസ്റ്റർ ചെയ്തിരിക്കുന്നവരുടെ താമസ സൗകര്യങ്ങൾ ഭംഗിയായ ക്രമീകരിക്കുക എന്നുള്ളതാണ് ഈ കമ്മറ്റിയുടെ മേൽനോട്ടത്തിൽ നിർവഹിക്കുന്നത്. കണ്‍വൻഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്നവർ അവരുടെ താമസ സൗകര്യങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ അക്കമഡേഷൻ കമ്മറ്റി ചെയർമാൻ ഷിബു മുളയാനിക്കുന്നേലുമായോ മറ്റു കമ്മറ്റി അംഗങ്ങളുമായോ ബന്ധപ്പെടണമെന്ന് കെ.സിസിഎൻഎ പ്രസിഡന്റ് സിറിയക് കൂവക്കാട്ടിൽ അറിയിച്ചു.
ലഭ്യമായ സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി സൗകര്യപ്രദമായ രീതിയിൽ താമസസൗകര്യങ്ങൾ ഒരുക്കുവാൻ അക്കമഡേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ പരമാവധി ശ്രമിക്കുമെന്ന് ചെയർമാൻ ഷിബു മുളയാനിക്കുന്നേൽ അറിയിച്ചു. അക്കമഡേഷൻ കമ്മറ്റിയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഷിബു മുളയാനിക്കുന്നേൽ (630 849 1253), എഡ്വിൻ എറികാട്ടുപറന്പിൽ (845 667 9588), ആമോൾ ചെറുകര (510 364 7131), റ്റിജി വെട്ടികാട്ടിൽ (224 578 9290) എന്നിവരുമായി ബന്ധപ്പെടണമെന്ന് കെസിസിഎൻഎ ലെയ്സണ്‍ ജസ്റ്റിൻ തെങ്ങനാട്ട് അറിയിച്ചു.