അബുദാബി: അങ്കമാലി എൻആർഐ അസോസിയേഷൻ അബുദാബിയുടെ ആഭിമുഖ്യത്തിൽ, അബുദാബി ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാന്പ് സംഘടിപ്പിച്ചു. തുടർച്ചയായ പത്താം വർഷമാണ് ആൻറിയ അബുദാബി രക്തദാനക്യാന്പ് സംഘടിപ്പിച്ചത്.
നൂറ്റന്പതോളം പേർ രക്തം ദാനം ചെയ്തു. പ്രസിഡന്റ് നീന തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, അബുദാബി ട്വന്റി ഫോർ സെവൻ സീനിയർ ന്യൂസ് എഡിറ്റർ അനിൽ സി ഇടിക്കുള ഉദ്ഘാടനം നിർവഹിച്ചു. ബ്ലഡ് ബാങ്ക് പ്രതിനിധി റിയാസ്, ആൻറിയ അബുദാബി സെക്രട്ടറി റോബിൻ തോമസ്, കണ്‍വീനർ എൽദോ ജേക്കബ്, ജോയിന്റ് കണ്വീനറന്മാരായ അജി പദ്മനാഭൻ, ലതീഷ് ചുള്ളി എന്നിവർ നേതൃത്വം വഹിച്ചു.
പത്താം വർഷവും തുടർച്ചയായി രക്തംദാനം ചെയ്ത് അബുദാബിയിലെ അങ്കമാലിക്കാർ
12:06 AM Jun 21, 2022 | Deepika.com