മെക്സിക്കോയിലെ കാൻകൂനിൽ നാലുദിവസം നീണ്ടു നിൽക്കുന്ന കുടുബസംഗമ വേദിയിൽ, രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക- ചലച്ചിത്ര മേഖലയിലെ പ്രമുഖർ പങ്കെടുക്കും. സാംസ്കാരിക പൈതൃകവും, മലയാളിത്തത്തിന്റെ തനിമയും വിളിച്ചോതുന്ന കലോത്സവം, നാടകമേള, വിവിധ നൃത്ത നൃത്യങ്ങൾ, താരനിശ തുടങ്ങിയവ സമ്മേളനത്തിന്റെ ഭാഗമായി ഉണ്ടാകും.
രജിസ്ട്രേഷൻ നടപടികൾ ജോയ് സാമുവൽ ചെയർമാനായും ബൈജു വർഗീസ് കണ്‍വീനറായും ഉള്ള അഞ്ചംഗ സമിതിയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
ഇനിയും പേര് ചേർക്കാനുള്ളവർ എത്രയും പെട്ടെന്ന് നടപടികൾ പൂർത്തിയാക്കാൻ ഫോമാ എക്സിക്യൂട്ടീവ്ഭാരവാഹികളായ പ്രസിഡൻറ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡൻറ് പ്രദീപ് നായർ, ജോയിൻറ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ അഭ്യർഥിച്ചു.