എസ്എംസിഎ ആദ്യകാല ഭാരവാഹിയും അബ്ബാസിയ സെന്റ് കന്പോനി ഇടവക പാരീഷ് കമ്മിറ്റി അംഗവുമായിരുന്ന ജോർജ് ചെറിയാൻ 38 വർഷത്തെ പ്രവാസജീവിതത്തിനുശേഷമാണ് മടങ്ങുന്നത്.
അബാസിയ സെന്റ് അൽഫോൻസ ഓഡിറ്റോറിയത്തിൽ നടന്ന യാത്രയപ്പു സമ്മേളനത്തിൽ എസ്എംസിഎ പ്രസിഡന്റ് സാൻസിലാൽ ചക്യത്ത് അധ്യക്ഷത വഹിക്കുകയും ഉപഹാരം കൈമാറുകയും ചെയ്തു.
ജനറൽ സെക്രട്ടറി ഷാജിമോൻ ഈരേത്ര, ഏരിയ ജനറൽ കണ്‍വീനർമാരായ ബോബി തോമസ്, സന്തോഷ് ജോസഫ്, ജിസ് എം ജോസ്, അഡ്വ. ബെന്നി നാൽപതാംകളം, സൈജു മുളകുപാടം, ഷാജി നാഗരൂർ, വിൽസണ്‍ വടക്കേടത്ത്, ജീവസ് എരിഞ്ചേരി, സാബു സെബാസ്റ്റ്യൻ, ഡൊമിനിക് മാത്യു, മാത്യു ചുക്കനാനി, അനിൽ ചക്കാലക്കൽ, റെജിമോൻ ഇടമന, ബിനോയ് ജോസഫ് എന്നിവർ യാത്രാമംഗളങ്ങൾ നേർന്നു സംസാരിച്ചു.