ദുബായ്: ഇന്ത്യൻ കോൺസുലേറ്റ് ദുബായിലെ 12 കേന്ദ്രങ്ങളിൽ പാസ്പോർട്ട് സേവ ക്യാന്പ് നടത്തുന്നു. ജൂൺ 26 നു (ഞായർ) നടത്തുന്ന ക്യാന്പ് ദുബായിലേയും വടക്കൻ എമിറേറ്റുകളിലെയും കേന്ദ്രങ്ങളിലാണ് നടത്തുന്നത്. രാവിലെ ഒമ്പത് മുതൽ ആറുവരെയാണ് ക്യാമ്പ്.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഓൺലൈനിൽ അപേക്ഷയും രേഖകളും സബ്മിറ്റ് ചെയ്തശേഷം വേണം സേവ കേന്ദ്രങ്ങളിൽ എത്താൻ.
അൽ ഖലീജ് സെന്റർ, പ്രീമിയം ലോഞ്ച് സെന്റർ, ഷാർജ എച്ച്എസ്ബിസി സെന്റർ, ഇന്ത്യൻ അസോസിയേഷൻ ഷാർജ, കെഎംസിസി സെന്റർ, റാസൽ ഖൈമ, ഇന്ത്യൻ അസോസിയേഷൻ അജ്മാൻ, . ഇന്ത്യൻ സോഷ്യൽ ക്ലബ്, ഫുജൈറ, . ഇന്ത്യൻ സോഷ്യൽ ക്ലബ്, ഖോർഫക്കാൻ എന്നിവിടങ്ങളിലാണ് ക്യാന്പ് നടത്തുന്നത്.
blsindiavisa-uae.com/appointmentbls/appointment.php എന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്.
വിവരങ്ങൾക്ക് 80046342 എന്ന ടോൾ ഫ്രി നമ്പറിൽ വിളിക്കുകയോ passport.dubai@mea.gov.in, vcppt.dubai@mea.gov.in എന്നീ ഇ-മെയിലുകളിൽ ബന്ധപ്പെടുക..
ദുബായിൽ പാസ്പോർട്ട് സേവാ ക്യാന്പ് ജൂൺ 26 ന്
09:17 AM Jun 18, 2022 | Deepika.com