കുവൈറ്റ്: സ്വർണക്കടത്ത് അഴിമതി ആരോപണം നേരിടുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന ആവശ്യവുമായി ജനാധിപത്യ രീതിയിൽ പ്രതിഷേധിച്ച കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ ആക്രമിക്കുകയും കോണ്‍ഗ്രസ് ഓഫീസുകൾ തല്ലിത്തകർക്കുകയും ചെയ്ത സിപിഎം ക്രൂരതക്ക് എതിരെയും, കള്ള കേസ് എടുത്ത് പ്രവർത്തകരെ ഉപദ്രവിക്കുന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ചും ഒഐസിസി കുവൈറ്റ് യൂത്ത് വിംഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
യൂത്ത് വിംഗ് പ്രസിഡന്റ് ജോബിൻ ജോസ് ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ വൈസ് പ്രസിഡന്റ് ഷോബിൻ സണ്ണി സ്വാഗതവും, ട്രഷറർ ബൈജു പോൾ നന്ദിയും അറിയിച്ചു. വൈസ് പ്രസിഡന്റുമാരായ ഷബീർ കൊയിലാണ്ടി, ചന്ദ്രമോഹൻ, ജനറൽ സെക്രട്ടറി ഇല്യാസ് പൊതുവാച്ചേരി, ബത്താർ വൈക്കം, സെക്രട്ടറി ഷാനവാസ്, അരുണ്‍ ചന്ദ്രൻ, സുജിത് കായലോട്, ശരണ്‍ കോമത്, സജിൽ പി.കെ, ഇക്ബാൽ, ഈപ്പൻ എന്നിവർ സംസാരിച്ചു.
ഒഐസിസി യൂത്ത് വിംഗ് കുവൈറ്റ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
10:55 PM Jun 15, 2022 | Deepika.com