കുവൈറ്റ് സിറ്റി : പ്രതിമാസ ഓപ്പണ്‍ ഹൗസ് ഇന്ത്യൻ എംബസിയിൽ ബുധനാഴ്ച നടക്കും. എംബസി അങ്കണത്തിൽ രാവിലെ 11 ന് ആരംഭിക്കുന്ന ഓപ്പണ്‍ ഹൗസിൽ അംബാസഡർ സിബി ജോർജ് സംബന്ധിക്കും.
കുവൈറ്റിലുള്ള ഇന്ത്യൻ പ്രവാസികൾക്കു പരാതികൾ മറ്റും അറിയിക്കുന്നതിന് അവസരം ഒരുങ്ങും. ഓപ്പണ്‍ ഹൗസിൽ എത്തുന്നവർ കോവിഡ് സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
പ്രത്യേക ബുദ്ധിമുട്ടുകൾ അധികൃതരെ അറിയിക്കാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ പാസ്പോർട്ട് നന്പർ, സിവിൽ ഐഡി നന്പർ, ഫോണ്‍ നന്പർ, വിലാസം, ഇവയിൽ കാണുന്ന മുഴുവൻ പേരും സഹിതം മായീളള.kuwait@mea.gov.in അയക്കണമെന്ന് എംബസ്സി അധികൃതർ അറിയിച്ചു.
ഇന്ത്യൻ എംബസിയിൽ ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു
10:56 PM Jun 14, 2022 | Deepika.com