കുവൈറ്റ്: രാജ്യദ്രോഹ നിയമം - സ്വാതന്ത്രത്തിനും ജനാധിപത്യത്തിനും ഭീഷണി എന്ന വിഷയത്തെ അധികരിച്ചു പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം കുവൈറ്റ് വെബിനാർ സംഘടിപ്പിക്കുന്നു.
ജൂണ്‍ 17 ന് വൈകിട്ട് 6ന് സംഘടിപ്പിക്കുന്ന വെബിനാറിൽ മുൻ സുപ്രിംകോടതി ജഡ്ജി ജസ്തി ചെലമേശ്വർ വിഷയം അവതരിപ്പിച്ചു സംസാരിക്കും തുടർന്ന് പ്രസ്തുത വിഷയത്തെ അധികരിച്ചു ചർച്ചയും ഉണ്ടായിരിക്കുമെന്ന് പിപിഎഫ് പ്രസിഡന്റ് അഡ്വ. തോമസ് സ്റ്റീഫനും ജനറൽ സെക്രട്ടറി ശ്രീമതി ഷേർളി ശശിരാജനും അറിയിച്ചു.
വെബിനാറിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ പൂർണമായ പേരും സ്ഥലവും വാട്സാപ്പ് ചെയ്യുക. നന്പർ : 65971184, 66935862
പിപിഎഫ് കുവൈറ്റ് വെബിനാർ സംഘടിപ്പിക്കുന്നു
10:09 PM Jun 14, 2022 | Deepika.com