അബുദാബി: അബുദാബി ഇന്ദിരാഗാന്ധി വീക്ഷണം ഫോറത്തിന്റെ 44-ാമത് വാർഷിക ജനറൽ ബോഡിയോഗം കേരളം സോഷ്യൽ സെന്ററിൽ വച്ചു നടത്തപ്പെട്ടു. ആക്ടിംഗ് പ്രസിഡന്റ് വി.സി.തോമസ് അധ്യക്ഷത വഹിച്ച യോഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് എൻ.പി.മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ.എസ. അജിത് കുമാർ മുഖ്യാതിഥിയായിരുന്ന യോഗത്തിൽ സെക്രട്ടറി നിബു സാം ഫിലിപ് സ്വാഗതം ആശംസിച്ചു. ജനറൽ സെക്രട്ടറി എം.യു.ഇർഷാദ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ഷുക്കൂർ ചാവക്കാട് , നീന തോമസ്, അബു ബേക്കർ മേലേതിൽ അമീർ കല്ലന്പലം എന്നിവർ സംസാരിച്ചു.
വീക്ഷണം ഫോറത്തിന്റെ 2022-24 വർഷത്തെ ഭാരവാഹികളായി സി.എം അബ്ദുൽ കെരീം (പ്രസിഡന്റ്), അനീഷ് ചളിക്കൽ (ജനറൽ സെക്രട്ടറി), രാധാകൃഷ്ണൻ പോത്തേര (ട്രഷറർ), വീണ രാധാകൃഷ്ണൻ (വനിതാവിഭാഗം കണ്‍വീനർ) എന്നിവരെ തെരഞ്ഞെടുത്തു.
കൂടാതെ നീന തോമസ്,അസീസ് വലപ്പാട്, ഷാജികുമാർ (വൈസ് പ്രസിഡന്റുമാർ) ഷഫീക്, രാജേഷ് മഠത്തിൽ,നദീർ.പി, (സെക്രട്ടറിമാർ),അമീർ കല്ലന്പലം (വെൽഫെയർ സെക്രട്ടറി),നസ്സീർ താജ് (അസിസ്റ്റന്റ് ട്രഷറർ), എൻ.പി.മുഹമ്മദാലി, ടി.എം.നിസ്സാർ ( കേന്ദ്രകമ്മിറ്റി പ്രതിനിധികൾ),എൻ.കുഞ്ഞഹമ്മദ്, വി.സി.തോമസ് ( ട്രസ്റ്റ് കോ ഓർഡിനേറ്റേഴ്സ്),ജോയിസ് പൂന്തല ( ആർട്സ് & ലിറ്റററി സെക്രട്ടറി), സലാഹുദ്ധീൻ ( സ്പോർട്സ് സെക്രട്ടറി), ബിജു അബ്ദുൽ റഷീദ്, വിജീഷ് (അസിസ്റ്റന്റ് ആർട്സ് & ലിറ്റററി സെക്രട്ടറീസ്)കൂടാതെ 20 എക്സിക്യു്ട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുത്തു.
വീക്ഷണം ഫോറത്തിന് പുതു നേതൃത്വം
11:40 PM Jun 13, 2022 | Deepika.com